Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാലടിയിൽ...

കാലടിയിൽ വിദ്യാർഥികളുടെ പരീക്ഷ തടയൽ: സാമാന്യ നീതിന്യായ വ്യവസ്ഥയുടെ യുക്തിക്ക് നിരക്കാത്തതെന്ന് പി. രാജീവ്

text_fields
bookmark_border
കാലടിയിൽ വിദ്യാർഥികളുടെ പരീക്ഷ തടയൽ: സാമാന്യ നീതിന്യായ വ്യവസ്ഥയുടെ യുക്തിക്ക് നിരക്കാത്തതെന്ന് പി. രാജീവ്
cancel

കൊച്ചി: കാലടി സർവ്വകലാശാലയിൽ സസ്‌പെൻഷനിൽ കഴിയുന്ന വിദ്യാർഥികൾ പരീക്ഷ എഴുതുന്നത് തടഞ്ഞ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി സാമാന്യ നീതിന്യായ വ്യവസ്ഥയുടെ യുക്തിക്ക് നിരക്കാത്തതാണെന്ന് മുൻമന്ത്രി പി. രാജീവ്. വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിന്റെ ഭാവി തകർക്കുന്നതാണ് കോടതി വിധി. കുട്ടികൾക്ക് അറ്റൻഡൻസ് ഇല്ലെന്നാണ് സസ്‌പെൻഷന് കാരണമായി പറയുന്നത്. എന്നാൽ, അഭിഭാഷകൻ വ്യക്തമാക്കുന്നതനുസരിച്ച് വിദ്യാർഥികൾക്ക് ആവശ്യത്തിലധികം അറ്റൻഡൻസ് ഉണ്ട്. ഇനി ഹാജരിൽ കുറവു വന്നിട്ടുണ്ടെങ്കിൽ അത് സസ്‌പെൻഷൻ കാരണമാണ്.

സമരം ചെയ്യാനുള്ള അവകാശം മൗലികാവകാശമാണ്. ഈ വിധി 'ബാഡ് ഇൻ ലോ' ആണ്. അന്വേഷണം കഴിഞ്ഞ് കുറ്റക്കാരനല്ല എന്ന് കണ്ടെത്തിയാൽ നഷ്ടപ്പെട്ട അക്കാദമിക് വർഷം തിരിച്ചുനൽകാൻ കോടതിക്ക് കഴിയുമോ? ലോ കോളേജ് വിദ്യാർഥികൾക്ക് ഹാജറില്ലെങ്കിലും പരീക്ഷ എഴുതാമെന്ന ഡൽഹി ഹൈക്കോടതി വിധിയുണ്ട്. തെറ്റായ രൂപത്തിലുള്ള വിധി ന്യായങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള വിധിയാണിതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മോദിയാണ് വി.ഡി. സതീശനെന്ന് പറഞ്ഞ രാജീവ്, അതിന് പറ്റിയ എം.എൽ.എയാണ് റോജി എം. ജോണെന്നും വിമർശിച്ചു. അക്കാദമിക് കൗൺസിലിൽ മുഴുവൻ ആർ.എസ്.എസുകാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:P Rajeev Kalady Sanskrit University High Court Division Bench fundamental right education exams 
News Summary - Kalady: P. Rajivs response
Next Story