Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാനന്തവാടിയിലെ...

മാനന്തവാടിയിലെ പള്ളിയിലും എൻ.ഐ.എ റെയ്ഡ്; ഒന്നും ലഭിച്ചിട്ടില്ല എന്ന് എഴുതി നൽകി

text_fields
bookmark_border
മാനന്തവാടിയിലെ പള്ളിയിലും എൻ.ഐ.എ റെയ്ഡ്; ഒന്നും ലഭിച്ചിട്ടില്ല എന്ന് എഴുതി നൽകി
cancel

മാനന്തവാടി: വയനാട് മാനന്തവാടി മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്തെ നൂറുൽ ഇസ്‌ലാം മസ്ജിദിൽ എൻ.ഐ.എ പരിശോധന. പുലർച്ചെ മൂന്ന് മുതൽ ഏഴ് മണി വരെയായിരുന്നു പരിശോധന. പരിശോധന കഴിഞ്ഞ ശേഷം രേഖകൾ ഒന്നും ലഭിച്ചിട്ടില്ല എന്ന് എഴുതിയ പേപ്പറില്‍ ഇമാമിനെ കൊണ്ട് ഒപ്പിടുവിച്ചതായി ഭാരവാഹികൾ പറഞ്ഞു.

ജില്ലയിൽ മാനന്തവാടിയിൽ മാത്രമാണ് റെയ്ഡ് നടന്നത്. റെയ്ഡിൽ സംശയകരമായ ഒന്നും കണ്ടെത്താനായിട്ടില്ല. 40ഓളം സി.ആര്‍.പി.എഫ് ജവാന്മാരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. സംസ്ഥാന വ്യാപകമായി പോപുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടന്ന പരിശോധനയുടെ ഭാഗമായായിരുന്നു ഇതും.

എന്നാല്‍, മസ്ജിദിന് പോപുലര്‍ ഫ്രണ്ടുമായി ബന്ധമില്ലെന്ന് പള്ളിക്കമ്മിറ്റി അറിയിച്ചു. ഇസ്‌ലാമിക് ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലാണ് പള്ളി പ്രവര്‍ത്തിക്കുന്നതെന്നും അവർ പറഞ്ഞു. പള്ളിക്കമ്മിറ്റിയിലെ ചിലയാളുകള്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. ഇതൊഴിച്ചുനിര്‍ത്തിയാല്‍ പള്ളിക്ക് പോപുലര്‍ ഫ്രണ്ടുമായി യാതൊരു ബന്ധവുമില്ലെന്നും ഇമാമും പള്ളി കമ്മിറ്റിയും അറിയിച്ചു.

Show Full Article
TAGS:NIA mosque 
News Summary - NIA raids in Mananthavady mosque
Next Story