Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസന്ദീപ് വാര്യരെ...

സന്ദീപ് വാര്യരെ വിവരംകെട്ട സംഘികളുടെ നെഞ്ചത്താണ് തൃക്കരിപ്പൂരുകാർ കയറ്റിയിരുത്തിയത് -ഞരളത്ത് ഹരിഗോവിന്ദന്‍

text_fields
bookmark_border
സന്ദീപ് വാര്യരെ വിവരംകെട്ട സംഘികളുടെ നെഞ്ചത്താണ് തൃക്കരിപ്പൂരുകാർ കയറ്റിയിരുത്തിയത് -ഞരളത്ത് ഹരിഗോവിന്ദന്‍
cancel

മലപ്പുറം: സന്ദീപ് വാര്യരുടെ വിജയം കേരള രാഷ്ട്രീയത്തിലെ ഏറ്റവും സന്തോഷം നൽകുന്ന വിജയങ്ങളിലൊന്നാണെന്ന് സോപാന സംഗീതജ്ഞന്‍ ഞരളത്ത് ഹരിഗോവിന്ദന്‍. സന്ദീപിനെ മാനിച്ചും സ്നേഹിച്ചും കൂടെ നിർത്താനറിയാതെപോയ പാലക്കാട്ടേയും തൃശ്ശൂരേയും വിവരംകെട്ട ബോധവിരോധികളും സ്ഥാനമോഹികളും ധനാർത്തരുമായ സംഘികളുടെ നെഞ്ചത്താണ് തൃക്കരിപ്പൂരുകാർ ഈ പുലിയെ കയറ്റിയിരുത്തിയതെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

ഇരുവരും അപ്രതീക്ഷിതമായി അങ്ങാടിപ്പുറം ഓരാടംപാലത്തുവെച്ച് കണ്ടുമുട്ടിയപ്പോഴുള്ള ഫോട്ടോകളും അദ്ദേഹം പങ്കുവെച്ചു. സന്ദീപ് പാണക്കാട്ടേക്കും താൻ മലപ്പുറത്തേക്കുമുള്ള യാത്രയിലായിരുന്നുവെന്നും ഞരളത്ത് പറഞ്ഞു.

ഏതാനും ദിവസംമുമ്പാണ് ഹരിഗോവിന്ദൻ മുസ്‌ലിം ലീഗിൽ ചേർന്നത്. പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിൽനിന്നാണ് ഹരിഗോവിന്ദൻ അംഗത്വം സ്വീകരിച്ചത്. ഇടതുപക്ഷവും സംഘപരിവാറും ഒരേ തൂവൽ പക്ഷികളായെന്നും വാക്കും പ്രവൃത്തിയും പ്രവൃത്തിയിൽ മതേതരത്വവും മനുഷ്യത്വവും സൂക്ഷിക്കുന്നവരായത്‌കൊണ്ടാണ് ലീഗിൽ ചേർന്നതെന്നുമാണ് ഹരിഗോവിന്ദൻ പറഞ്ഞത്.

കുറിപ്പിന്റെ പൂർണരൂപം:

കേരള രാഷ്ട്രീയത്തിലെ ഏറ്റവും സന്തോഷം നൽകുന്ന വിജയങ്ങളിലൊന്നാണ് പ്രിയ സഹോദരൻ സന്ദീപ് വാര്യരുടെ വിജയം.

പ്രത്യേകിച്ചും ബി.ജെ.പിയുടെ മൂന്ന് എം.എൽ.എമാർ സഭയിലിരിക്കുമ്പോൾ ...

സന്ദീപിനെ മാനിച്ചും സ്നേഹിച്ചും കൂടെ നിർത്താനറിയാതെപോയ പാലക്കാട്ടേയും തൃശ്ശൂരേയും വിവരംകെട്ട ബോധവിരോധികളും സ്ഥാനമോഹികളും ധനാർത്തരുമായ സംഘികളുടെ നെഞ്ചത്താണ് തൃക്കരിപ്പൂരുകാർ ഈ പുലിയെ കയറ്റിയിരുത്തീട്ടുള്ളത്... പ്രത്യേകിച്ചും പാണക്കാട് കുടുംബത്തിന്റെ മഹത്വം മാനിച്ച് മുന്നേറുന്നതിൽ സന്ദീപ് വാര്യരുടെ മഹനീയ നിലപാടുകൾ ഏവരും ശ്രദ്ധിക്കുന്ന ഈ സമയത്ത്.

( ഇന്ന് വളരെ വളരെ അപ്രതീക്ഷിതമായി ഞങ്ങൾ എന്റെ ജന്മനാടായ അങ്ങാടിപ്പുറം ഓരാടംപാലത്തുവെച്ച് കണ്ടുമുട്ടി... അദ്ദേഹം പാണക്കാട്ടേക്കും ഞാൻ മലപ്പുറത്തേക്കുമുള്ള യാത്രയിലായിരുന്നു. )

Show Full Article
TAGS:Njeralathu Harigovindan Sandeep Varier BJP 
News Summary - Njeralathu Harigovindan about sandeep varier
Next Story