Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightപെരുന്നാൾ അവധിയില്ല;...

പെരുന്നാൾ അവധിയില്ല; ബാങ്കുകൾ മാർച്ച് 31ന് പ്രവർത്തിക്കും

text_fields
bookmark_border
പെരുന്നാൾ അവധിയില്ല; ബാങ്കുകൾ മാർച്ച് 31ന് പ്രവർത്തിക്കും
cancel

ന്യൂഡൽഹി: ഈ വർഷം ഈദുൽ ഫിത്വറിന് ബാങ്ക് അവധിയില്ല. ഈ വർഷം മാർച്ച് 31ന് രാജ്യത്ത് പൊതു അവധിയാണെങ്കിലും എല്ലാ പ്രധാന ബാങ്കുകളും തുറന്ന് പ്രവർത്തിക്കും. മാർച്ച് 31ന് 2024-2025 സാമ്പത്തിക വർഷത്തിന്‍റെ അവസാനമായതിനാലാണിത്.

ഇതുസംബന്ധിച്ച നിർദേശം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) പുറപ്പെടുവിച്ചു. സർക്കാർ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന ശാഖകൾ പ്രസ്തുത തീയതിയിൽ പ്രവർത്തനക്ഷമമാക്കാൻ എല്ലാ പ്രമുഖ ബാങ്കുകളോടും സെൻട്രൽ ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 11 ന് പുറത്തിറക്കിയ സർക്കുലറിൽ, കേന്ദ്ര സർക്കാരിന്‍റെ അഭ്യർത്ഥനയെ തുടർന്നാണ് തീരുമാനമെന്നും ആർ.ബി.ഐ അറിയിച്ചു.

സർക്കാർ രസീതുകളും പേയ്‌മെന്‍റുകളും കൈകാര്യം ചെയ്യുന്ന ബാങ്കുകളുടെ എല്ലാ ശാഖകളും 2024-25 സാമ്പത്തിക വർഷത്തിൽ തന്നെ രസീതുകളും പേയ്‌മെന്‍റുകളും കണക്കിലെടുക്കുന്നതിനായി 2025 മാർച്ച് 31ന് തിങ്കൾ ഇടപാടുകൾക്കായി തുറന്നുവെക്കാൻ കേന്ദ്ര സർക്കാർ അഭ്യർത്ഥിച്ചു -ആർ.ബി.ഐ സർക്കുലറിൽ പറയുന്നു.

Show Full Article
TAGS:eid holiday Eid al-Fitr bank holiday 
News Summary - No bank holiday on Eid al-Fitr this year
Next Story