Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ഫാസിസം ജെ.സി.ബിയുടെ...

'ഫാസിസം ജെ.സി.ബിയുടെ രൂപത്തിൽ ഉന്മാദം ചവിട്ടുന്നു', മുസ്‌ലിം പള്ളികളും ദർഗകളും ഇടിച്ചുനിരത്തുന്നു; ബി.ജെ.പിക്കെതിരെ നൗഷാദ് അലി എം.എൽ.എ

text_fields
bookmark_border
ഫാസിസം ജെ.സി.ബിയുടെ രൂപത്തിൽ ഉന്മാദം ചവിട്ടുന്നു, മുസ്‌ലിം പള്ളികളും ദർഗകളും ഇടിച്ചുനിരത്തുന്നു; ബി.ജെ.പിക്കെതിരെ നൗഷാദ് അലി എം.എൽ.എ
cancel

കോഴിക്കോട്: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ പ്രധാന കാര്യപരിപാടി അവിടങ്ങളിലെ മുസ്‌ലിം പള്ളികളും ദർഗകളും ബുൾഡോസർ ഉപയോഗിച്ച് തകർക്കുക എന്നതായി മാറിയിരിക്കുകയാണെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ. പള്ളികളും വീടുകളും ഇടിച്ചുനിരത്തി അധികാരക്കസേര തീർക്കുന്നവർക്കെതിരെ മൗനം പാലിക്കുന്നത് ജനാധിപത്യത്തോടുള്ള വലിയ പാതകമാണെന്നും അദ്ദേഹം പറഞ്ഞു. ഉജ്ജയിനിലെ ഷാഹി മസ്ജിദ് പൊളിച്ചുമാറ്റാനുള്ള നീക്കത്തിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്കിലൂടെയായിരുന്നു എം.എൽ.എയുടെ പ്രതികരണം.

നൂറ്റാണ്ടുകൾ പഴക്കമുള്ള പൈതൃക മന്ദിരങ്ങൾ തകർക്കുകയും വികലമാക്കുകയും ചെയ്യുന്ന നടപടികളാണ് ബി.ജെ.പി സർക്കാരുകൾ തുടർച്ചയായി ചെയ്യുന്നത്. ഇതിന്റെ ഏറ്റവും പുതിയ ഇരയാണ് ഉജ്ജയിനിലെ ഷാഹി മസ്ജിദെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

"ഫാസിസം ജെസിബിയുടെ രൂപത്തിൽ ഉന്മാദം ചവിട്ടുമ്പോൾ രക്തം വാർന്നൊലിക്കുന്നത് സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ഒരു രാഷ്‌ട്ര സംസ്കൃതിക്കാണ്. ഭരണകൂട അനീതികൾക്കെതിരെ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ രാഷ്‌ട്ര മനസാക്ഷി ഉണരേണ്ടതുണ്ട്. ഇപ്പോഴല്ലെങ്കിൽ പിന്നെയത് എപ്പോഴാണ്?" എന്ന് നൗഷാദ് അലി തന്റെ ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം

ബിജെപി ഭരിക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ പ്രധാന കാര്യപരിപാടി അവിടങ്ങളിലെ മുസ്ലിം പള്ളികളും ദർഗ്ഗകളും ബുൾഡോസർ പായിച്ചു തകർക്കുക എന്നതായി മാറിയിരിക്കുന്നു.നൂറ്റാണ്ടുകൾ പഴക്കമുള്ള പൈതൃക മന്ദിരങ്ങൾ തകർക്കുകയോ വികലമാക്കുകയോ ചെയ്യുന്നു. ഏറ്റവും പുതിയ ഇര ഉജ്ജയിനിലെ ഷാഹി മസ്ജിദാണ്. ഫാസിസം ജെസിബിയുടെ രൂപത്തിൽ ഉൻമാദം ചവിട്ടുമ്പോൾ രക്തം വാർന്നൊലിക്കുന്നത് സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ഒരു രാഷ്‌ട്ര സംസ്കൃതിക്കാണ്. മുസ്ലിംപള്ളികളും ഭവനങ്ങളും ഇടിച്ചുനിരത്തി അധികാരക്കസേര തീർക്കുന്നവർക്കെതിരെ മൗനം പാലിക്കുന്നത് ജനാധിപത്യത്തോടുള്ള പാതകമാണ്. കോൺഗ്രസിൻ്റെ നേതൃത്വത്തിൽ രാഷ്‌ട്ര മനസാക്ഷി ഉണരേണ്ടതുണ്ട്. ഇപ്പോഴല്ലെങ്കിൽ പിന്നെയത് എപ്പോഴാണ് ??

Show Full Article
TAGS:KP Noushadali MLA fb post Ujjain mosque demolition BJP shahi masjid 
News Summary - Noushad Ali MLA Slams BJP Over Mosque Demolitions
Next Story