Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമിത്ഷാക്ക് കരിങ്കൊടി:...

അമിത്ഷാക്ക് കരിങ്കൊടി: ദൃശ്യം പിൻവലിക്കാൻ ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയല്ല, എന്റെ ഓഫിസ് -മന്ത്രി ഒ.​ജെ. ജനീഷ്

text_fields
bookmark_border
അമിത്ഷാക്ക് കരിങ്കൊടി: ദൃശ്യം പിൻവലിക്കാൻ ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയല്ല, എന്റെ ഓഫിസ് -മന്ത്രി ഒ.​ജെ. ജനീഷ്
cancel

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച ദൃശ്യം ഫേസ്ബുക്കിൽനിന്ന് ഡിലീറ്റ് ചെയ്തതിൽ വിശദീകരണവുമായി മന്ത്രി ഒ.ജെ. ജനീഷ്. പോസ്റ്റ് പിൻവലിച്ചത് മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പ്രകാരമ​ല്ലെന്നും തന്റെ ഓഫീസിൽനിന്ന് ആവശ്യപ്പെട്ടിട്ടാണെന്നും അദ്ദേഹം പറഞ്ഞു.

‘എന്റെ സോഷ്യൽ മീഡിയ ടീം അഡ്മിൻ പാനലാണ് പ്രസ്തുത പോസ്റ്റ് പ്രസിദ്ധീകരിച്ചത്. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിലാണ് എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതെങ്കിലും സംസ്ഥാന മന്ത്രിയുടെ പേരിൽ പ്രസ്തുത പോസ്റ്റ് പ്രചരിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയേക്കാമെന്നതിനാൽ പ്രസ്തുത പോസ്റ്റ് ഒഴിവാക്കാൻ എന്റെ ഓഫിസ് നിർദേശിക്കുകയായിരുന്നു’ -ജനീഷ് ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനിടയിൽ ആയതിനാൽ പോസ്റ്റ് പിൻവലിച്ച കാര്യം ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിച്ച സമരം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ പൊതുതീരുമാനം അനുസരിച്ച് ആയിരുന്നു. തെറ്റിദ്ധാരണ പടർത്തുന്ന വാർത്തകളിൽ നിന്നും മാധ്യമങ്ങൾ പിന്മാറണം. അമിത് ഷായെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചതിന്റെ പേരിൽ കേരളത്തിലെ മന്ത്രിമാരെ കരിങ്കൊടി കാണിക്കുന്ന യുവമോർച്ചയുടെ നടപടി രാഷ്ട്രീയ പാപ്പരത്തമാണ്. പോസ്റ്റ് പിൻവലിച്ചതിന്റെ പേരിൽ വിമർശിക്കുന്ന സി പി എം, ഡി വൈ എഫ് ഐ ക്കാർ കേരളത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി വന്നതും പോയതും അറിയാതെ ഉറക്കത്തിൽ ആയിരുന്നു എന്നത് പരിഹാസ്യമാണ് -ജനീഷ് പറഞ്ഞു.

ശ​നി​യാ​ഴ്ച കൊ​ല്ലം ആ​ശ്രാ​മം മൈ​താ​ന​ത്തു നി​ന്ന് വാ​ഹ​ന​വ്യൂ​ഹം പോ​കു​മ്പോ​ഴാണ് അ​മി​ത് ഷാ​യ്ക്ക് നേ​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ട്ടി പ്ര​തി​ഷേ​ധി​ച്ചത്. വാ​ഹ​ന​വ്യൂ​ഹം ക​ട​ന്നു​പോ​യ വ​ഴി​യി​ൽ നി​ന്ന് ഏ​ക​ദേ​ശം 50 മീ​റ്റ​ർ അ​ക​ല​ത്തേ​ക്ക് പ്ര​തി​ഷേ​ധ​ക്കാ​ർ എ​ത്തി. ഇത് ഗു​രു​ത​ര സു​ര​ക്ഷാ വീ​ഴ്ച​യാ​ണെ​ന്ന് ആ​രോ​പിച്ച് ബി​.ജെ.​പി​ പരാതി നൽകിയിരുന്നു. വി.​വി​.ഐ.​പി സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചതായും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

വി​.വി​.ഐ.​പി​യു​ടെ സു​ര​ക്ഷാ വ​ല​യ​ത്തി​ന് സ​മീ​പ​ത്തേ​ക്ക് ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ട്ട സം​ഘ​ത്തി​ന് എ​ങ്ങ​നെ എ​ത്താ​ൻ ക​ഴി​ഞ്ഞു​വെ​ന്ന​ത് ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ബി.ജെ.പി നേതാവ് ബി.​ബി. ഗോ​പ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ പൊ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത് വീ​ഴ്ച​യു​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. അമിത് ഷാ കൊല്ലത്ത് കുണ്ടറ മുളവനയിലെ പവിത്രം കൺവെൻഷൻ സെന്ററിൽ അന്താരാഷ്ട്ര വനിതാകർഷക വർഷാചരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ‘സഹകരണത്തിലൂടെ സമൃദ്ധി (സഹ്കാർ സേ സമൃദ്ധി)’ പരിപാടിയിലാണ് പങ്കെടുത്തത്.

കുറിപ്പിന്റെ പൂർണരൂപം:

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച ദൃശ്യം എന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് പിൻവലിച്ചത് സംബന്ധിച്ച് പ്രചരിക്കുന്ന മാധ്യമ വാർത്തകൾ വസ്തുതക്ക് നിരക്കാത്തതാണ്. പോസ്റ്റ് പിൻവലിച്ചത് മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പ്രകാരമല്ല. എന്റെ സോഷ്യൽ മീഡിയ ടീം അഡ്മിൻ പാനലാണ് പ്രസ്തുത പോസ്റ്റ് പ്രസിദ്ധീകരിച്ചത്.

യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിലാണ് എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതെങ്കിലും സംസ്ഥാന മന്ത്രിയുടെ പേരിൽ പ്രസ്തുത പോസ്റ്റ് പ്രചരിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയേക്കാമെന്നതിനാൽ പ്രസ്തുത പോസ്റ്റ് ഒഴിവാക്കാൻ എന്റെ ഓഫീസ് നിർദേശിക്കുകയായിരുന്നു.

പോസ്റ്റ് പിൻവലിച്ചത് ഞാൻ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനിടെ ആയിരുന്നതിനാൽ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിച്ച സമരം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ പൊതുതീരുമാനം അനുസരിച്ച് ആയിരുന്നു. തെറ്റിദ്ധാരണ പടർത്തുന്ന വാർത്തകളിൽ നിന്നും മാധ്യമങ്ങൾ പിന്മാറണം എന്ന് അഭ്യർഥിക്കുന്നു.

അമിത് ഷായെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചതിന്റെ പേരിൽ കേരളത്തിലെ മന്ത്രിമാരെ കരിങ്കൊടി കാണിക്കുന്ന യുവമോർച്ചയുടെ നടപടി രാഷ്ട്രീയ പാപ്പരത്തമാണ്. പോസ്റ്റ് പിൻവലിച്ചതിന്റെ പേരിൽ എന്നെ വിമർശിക്കുന്ന സി പി എം, ഡി വൈ എഫ് ഐ ക്കാർ കേരളത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി വന്നതും പോയതും അറിയാതെ ഉറക്കത്തിൽ ആയിരുന്നു എന്നത് പരിഹാസ്യമാണ്.

Show Full Article
TAGS:
News Summary - OJ Janeesh on deletion of video black flag protest against Amit Shah
Next Story