ഓണത്തിന് റേഷൻ എത്ര കിട്ടും? കാർഡ് തിരിച്ചുള്ള വിഹിതം അറിയാം; അരിയുടെ അളവിലും വിലയിലും മാറ്റമില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്
text_fieldsഅനൂപ് ജേക്കബ്
തിരുവനന്തപുരം: ഓണക്കാലത്ത് റേഷന്‍ അരി വിഹിതം കുറച്ചെന്നും അരി വില കൂട്ടിയെന്നുമുള്ള ആരോപണം തെറ്റിദ്ധാരണജനകമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. അരി വില 10.90 ല്‍ നിന്ന് 36 ആയി വര്‍ധിപ്പിച്ചുവെന്ന വാദം തെറ്റാണ്. ഓരോ കാര്‍ഡിനുമുള്ള സാധാരണ റേഷന്‍ അരിവിഹിതം കുറച്ചിട്ടുമില്ല, വില കൂട്ടിയിട്ടുമില്ല. ഇതിനുപുറമേ, സൈപ്ലകോയില് ഓരോ കാര്‍ഡിനും 36 കിലോ അരി ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇത്തവണ ഓണത്തിന് നീല കാര്‍ഡിന് ആളൊന്നിനു നാലു രൂപ നിരക്കില്‍ രണ്ട് കിലോ അരിയും 17 രൂപ നിരക്കില്‍ നാല് കിലോ വരെ ആട്ടയും ലഭിക്കും. കൂടാതെ, സ്പെഷല്‍ വിഹിതമായി ഒരു കുടുംബത്തിന് മൂന്ന് കിലോ അരി 10.90 രൂപ നിരക്കിലും രണ്ട് കിലോ ഗോതമ്പ് 8.70 രൂപക്കും നല്‍കുന്നുണ്ട്. ഇതോടൊപ്പം ഒരു കുടുംബത്തിന് ഒ.എം.എസ്.എസ് അരി 10 കിലോ 26 രൂപ നിരക്കിലും നല്‍കുന്നു.
പിങ്ക് കാര്‍ഡിനു ഇത്തവണ, നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും (ഗോതമ്പിനു പകരം നാലു കിലോ വരെ ആട്ട കിലോഗ്രാമിന് ഒമ്പത് രൂപ നിരക്കില്‍) നല്‍കും.
വെള്ള കാര്‍ഡിന് 10.90 രൂപക്ക് ഏഴു കിലോ അരിയും നാല് കിലോ വരെ ആട്ട 17 രൂപക്കും സ്പെഷല്‍ വിഹിതമായി രണ്ട് കിലോ ഗോതമ്പ് 8.70 രൂപക്കും നൽകും. ഇതോടൊപ്പം ഒരു കുടുംബത്തിന് ഒ.എം.എസ്.എസ് അരി 10 കിലോ വീതം 26 രൂപക്കും നല്‍കുമെന്നും മന്ത്രി പറഞ്ഞു. മഞ്ഞ കാര്‍ഡിന്‍റെ വിഹിതത്തില്‍ ഒരു മാറ്റവും ഇത്തവണ വരുത്തിയിട്ടില്ല.
ക്ഷേമ വിഭാഗം തവിട്ട് കാര്‍ഡിന് ഇത്തവണ രണ്ട് കിലോ വീതം അരി 10.90 രൂപ നിരക്കിലും രണ്ട് കിലോ ഗോതമ്പ് 8.70 രൂപക്കും ഒരു കിലോ ആട്ട 17 രൂപ നിരക്കിലും നല്‍കുന്നുണ്ട്. ഒപ്പം കാര്‍ഡിന് ഒ.എം.എസ്.എസ് അരി 26 രൂപക്ക് 10 കിലോയും നല്‍കും.
കേന്ദ്രസര്‍ക്കാറിന്‍റെ ടൈഡ് ഓവര്‍ വിഹിതം അരി ലഭ്യതയില്‍ 2026 ജനുവരി മുതല്‍ 6,459 മെട്രിക് ടണ്ണിലധികം കുറവുണ്ടായി. 33,294 മെട്രിക് ടണ്‍ അരി ലഭിച്ചിരുന്നത് ഇപ്പോള്‍ 26,835 മെട്രിക് ടണ്‍ അരിയും 6,459 മെട്രിക് ടണ്‍ ഗോതമ്പുമാണ്. കഴിഞ്ഞ സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടതനുസരിച്ചാണ് കേന്ദ്രം ഈ മാറ്റം വരുത്തിയത്.
റ്റൈഡ് ഓവര്‍ വിഹിതത്തില്‍ നിന്നാണ് ഉത്സവകാലങ്ങളില്‍ സ്പെഷല്‍ അരി നല്‍കിയിരുന്നത്. അവശേഷിച്ച സ്‌റ്റോക്കില്‍ നിന്ന് കഴിഞ്ഞ വിഷുവിന് സ്‌പെഷ്യല്‍ അരി നല്‍കിയതോടെ ഓണത്തിനുള്ള അരി വളരെ പരിമിതമായി. ഈ പരിമിതി പരിഹരിക്കാനാണു ഓണക്കാലത്ത് അരി വില നിയന്ത്രിക്കുക ലക്ഷ്യമിട്ട് ആഗസ്റ്റിൽ1,65,932 മെട്രിക് ടണ്‍ അരിയും 24,506 മെട്രിക് ടണ്‍ ഗോതമ്പും പൊതുവിതരണ ശൃംഖലയിലൂടെ വിതരണത്തിന് എത്തിച്ചതെന്നും അനൂപ് ജേക്കബ് വ്യക്തമാക്കി.


