Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഹലുവോണം’ ഒരുക്കി...

‘ഹലുവോണം’ ഒരുക്കി ഹമീദ്

text_fields
bookmark_border
‘ഹലുവോണം’ ഒരുക്കി ഹമീദ്
cancel

പരപ്പനങ്ങാടി: ഹലുവ കൊണ്ടൊരു പൂക്കളം. പരപ്പനങ്ങാടി സ്വദേശിയും ജീവകാരുണ്യ പ്രവർത്തകനുമായ അബ്ദുൽ ഹമീദാണ് ഹലുവ കൊണ്ട് പൂക്കളം തീർത്ത് തിരുവോണത്തെ വരവേറ്റത്.

പരപ്പനങ്ങാടി ഗ്രാമപഞ്ചായത്തായിരുന്ന കാലത്ത് സ്ഥിരംസമിതി അധ്യക്ഷയായിരുന്ന ഹമീദിന്റെ പത്നി ബീനാ ഹമീദിന്റെ സഹായത്തോടെയാണ് ഹലുവ കൊണ്ട് പൂക്കളം തീർത്തത്. വിവിധ വർണങ്ങളിൽ ഹമീദിന്‍റെ വീട്ടിലെത്തിയ തിരുനെൽവേലി ഹലുവയുടെ ചേരുവകളാണ് പൂക്കളമായി വിരിഞ്ഞത്.

പൂക്കളം കാണാനെത്തിയവർക്ക് ഹമീദും ഭാര്യയും വീട്ടിലൊരുക്കിയ കട്ടനും ഹലുവയും നൽകി.

Show Full Article
TAGS:halwa Onam 2025 
News Summary - Onapookalam with halwa
Next Story