ടെറസിൽനിന്ന് വീണ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരൻ മരിച്ചു
text_fieldsകോട്ടക്കൽ: ടെറസിൽനിന്ന് വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരൻ മരിച്ചു. ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശി പള്ളിത്തൊടി മുഹമ്മദ് അനസിന്റെയും റുബീനയുടെയും മകൻ മാസിൻ അഹമ്മദാണ് മരിച്ചത്. കഴിഞ്ഞ 19ന് ഉച്ചക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം.
കുട്ടിയെ കസേരയിൽ ഇരുത്തി ടെറസിൽ വസ്ത്രങ്ങൾ ഉണക്കാൻ വിരിക്കുകയായിരുന്നു മാതാവ്. ഇതിനിടെ അബദ്ധത്തിൽ കസേര മറിഞ്ഞ് കുഞ്ഞ് താഴേക്കു വീഴുകയായിരുന്നു. ഉടൻ കോട്ടക്കലിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചികിത്സക്കിടെ തിങ്കളാഴ്ച ഉച്ചയോടെയാണ് മരിച്ചത്. കോട്ടക്കൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. സഹോദരൻ: മാഹിർ നാത്.
നവജാതശിശുവിന് വാക്സിൻ നൽകാൻ ഒഴുകുന്ന നദി ചാടിക്കടന്ന് ഹിമാചൽ നഴ്സ്
സ്വന്തം ജീവൻ പണയം വെച്ച് നവജാത ശിശുവിന് വാക്സിൻ നൽകാൻ പോകുന്ന നഴ്സിന്റെ വിഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഹിമാചൽ പ്രദേശിലെ കമല ദേവിയാണ് കുത്തൊലിച്ചൊഴുകുന്ന നദിയിലെ പാറക്കെട്ടുകൾ ചാടിക്കടന്ന് നവജാത ശിശുവിന് വാക്സിൻ നൽകാൻ പോയത്. കുത്തൊലിക്കുന്ന വെള്ളത്തിനിടയിലൂടെ ഒരു പാറക്കെട്ടിൽ നിന്ന് മറ്റൊന്നിലേക്ക് ഈ 40 കാരി ചാടിക്കയറുന്നതിന്റെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. അവരുടെ ഒരു കൈയിൽ ഷൂവും ഷോൾഡറിൽ മരുന്നും കിറ്റുമടങ്ങിയ ബാഗും കാണാം.
കുഞ്ഞിനെ ഓർത്തുമാത്രമാണ് എനിക്ക് ആശങ്ക തോന്നുന്നത്. കനത്ത മഴ മൂലം അമ്മക്ക് കുഞ്ഞിനെ വാക്സിനേഷന് കൊണ്ടുവരാൻ കഴിയില്ല. അതിനാൽ അവർക്കടുത്തേക്ക് പോകാമെന്ന് തീരുമാനിക്കുകയായിരുന്നു.-കമല ദേവി മാധ്യമങ്ങളോട് പറഞ്ഞു. വിഡിയോ വൈറലായതോടെ കമല ദേവിയുടെ ഫോണിന് വിശ്രമമില്ലാതായി. നിരവധി പേരാണ് അവരെ അഭിനന്ദിച്ച് വിളിക്കുന്നത്.