രോഗാവസ്ഥയിലും കോടിയേരിയിലെത്തി
text_fieldsതലശ്ശേരി: ജനനായകനായി ജനങ്ങൾക്കിടയിൽ ജീവിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി രോഗാവസ്ഥയിലും തലശ്ശേരിയിലെത്തി. രാഷ്ട്രീയജീവിതത്തിൽ എതിരാളിയാണെങ്കിലും കൂടപിറപ്പിനെ പോലെ കരുതിയ അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനാണ് കഴിഞ്ഞ വർഷം ഒക്ടോബർ എട്ടിന് ഉമ്മൻ ചാണ്ടി അവസാനമായി തലശ്ശേരിയിലെത്തിയത്. കോടിയേരിയുടെ വിയോഗം ഉമ്മൻ ചാണ്ടിയെ വല്ലാതെ തളർത്തിയിരുന്നു.
മുൻ മന്ത്രി കെ.സി. ജോസഫിനൊപ്പമാണ് ശാരീരിക അവശതകളൊക്കെ മാറ്റിവെച്ച് ഉമ്മൻ ചാണ്ടി കോടിയേരിയുടെ കുടുംബത്തെ കാണാനായി കോടിയേരി മുളിയിൽ നടയിലെ വീട്ടിലെത്തിയത്. കോടിയേരിയുടെ ഭാര്യ എസ്.ആർ. വിനോദിനി, മക്കളായ ബിനോയ് കോടിയേരി, ബിനീഷ് കോടിയേരി സ്പീക്കർ എ.എൻ. ഷംസീർ എന്നിവർ ചേർന്ന് ഉമ്മൻചാണ്ടിയെ സ്വീകരിച്ചു.