Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡോക്ടർക്കെതിരായ...

ഡോക്ടർക്കെതിരായ ബലാത്സംഗക്കേസ്: ഫോണിൽ 40ലധികം സ്വകാര്യ ദൃശ്യങ്ങൾ; അന്വേഷണം ഊർജിതം

text_fields
bookmark_border
ഡോക്ടർക്കെതിരായ ബലാത്സംഗക്കേസ്: ഫോണിൽ 40ലധികം സ്വകാര്യ ദൃശ്യങ്ങൾ; അന്വേഷണം ഊർജിതം
cancel

കൊച്ചി: കൊച്ചിയിൽ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഡോക്ടർ ജോൺസൺ കെ. വർഗീസിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. ഇയാളുടെ മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയപ്പോൾ സ്ത്രീകളുടെ 40ലധികം സ്വകാര്യ വീഡിയോ ദൃശ്യങ്ങളാണ് പൊലീസ് കണ്ടെത്തിയത്.

ഡോക്ടർക്ക് മർദനമേറ്റ സംഭവത്തിന് പിന്നിലും ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. തന്റെ ബന്ധുവിന് നേരിടേണ്ടി വന്ന പീഡനത്തെ ഒരു യുവ നടി ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധമാകാം ഡോക്ടർക്ക് മർദനമേൽക്കാൻ കാരണമായതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രധാന സംശയം.

കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് ഒളിവിൽ പോയ ജോൺസണിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതിയുടെ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലായതിനാൽ ലൊക്കേഷൻ കണ്ടെത്താൻ പൊലീസിന് പ്രയാസം നേരിടുന്നുണ്ട്. എങ്കിലും ഇയാളെക്കുറിച്ചുള്ള ചില നിർണായക സൂചനകൾ ലഭ്യമായിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. പ്രതിയെ ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതോടെ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, ഡോക്ടറെ മർദിച്ച കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. യുവനടി അതുല്യ, ബിപിൻ പെരുമ്പിള്ളി, ഇവരുടെ സുഹൃത്ത് വിഷ്ണു എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളം ജില്ല കോടതി തള്ളിയത്.

രോഗിയെ ചികിത്സിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി മര്‍ദിച്ചെന്നായിരുന്നു പരാതി. ഡോക്ടറുടെ മൊബൈല്‍ ഫോണുകളും വാച്ചും സംഘം കവര്‍ന്നെന്നും പരാതിയിലുണ്ട്. പിന്നാലെയാണ് നടി ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് കോടതിയിൽ അറിയിച്ചു. ഇത് അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

ഉടൻ തന്നെ കടവന്ത്ര പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കും. 12 പേരടങ്ങുന്ന സംഘം തന്നെ മര്‍ദിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടർ പരാതി നൽകിയത്.

ആക്രമണത്തിനിരയായ 41കാരനായ ഡോക്ടർക്കെതിരെ നടിയുടെ അടുത്ത ബന്ധു നൽകിയ പരാതിയിൽ ഇൻഫോപാർക്ക് പൊലീസാണ് ബലാത്സംഗത്തിന് കേസെടുത്തത്.

മദ്യം കഴിപ്പിച്ച് അവശയാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. ഇൻഫോ പാർക്ക് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ മാസം ഇൻഫോപാർക്കിനടുത്തുള്ള ഹോട്ടലിൽ വെച്ച് മദ്യം നൽകിയ ശേഷം പീഡിപ്പിച്ചെന്നാണ് പരാതി നൽകിയിരിക്കുന്നത്. തന്റെ ചിത്രങ്ങൾ ഇയാൾ പകര്‍ത്തിയിട്ടുണ്ടോ എന്ന് സംശയിക്കുന്നുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു.

അതേസമയം, തുടക്കത്തിൽ ഉയർന്ന ഹണിട്രാപ്പ് സാധ്യതകൾ പൊലീസ് തള്ളി. നടിയുടെ ബന്ധുവായ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഡോക്ടറുടെ ഫോണിൽനിന്ന് നീക്കം ചെയ്യാനാണ് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:doctor Rape Case private videos investigation 
News Summary - over 40 private videos on doctor's phone, probe intensifies
Next Story