അൽജാമിഅഃ അൽ ഇസ്‌ലാമിയ ട്രാന്‍സ്‌ലേഷന്‍ കോഴ്‌സിൽ പി. ജസ്‌നക്ക് ഒന്നാം റാങ്ക്
text_fieldsപി. ജസ് ന, ഒന്നാം റാങ്ക് ,റാഷിദ് മുഷ്താഖ്, രണ്ടാം റാങ്ക് ,പി. ലിയാന, മൂന്നാം റാങ്ക്
ശാന്തപുരം: ശാന്തപുരം അല്‍ ജാമിഅയുടെ ഫാക്കല്‍റ്റി ഓഫ് ലാംഗ്വേജസ് & ട്രാന്‍സ്‌ലേഷനിന് കീഴിലുള്ള പി.ജി ഡിപ്ലോമ കോഴ്‌സിന്റെ (Postgraduate Diploma in Arabic and English-PGDAE) 2024 -2025 ബാച്ച് പരീക്ഷ ഫലം പ്രഖ്യാപിച്ചു. പി. ജസ് ന ഒന്നാം റാങ്കിന് അർഹയായി. റാഷിദ് മുഷ് താക്ക് രണ്ടാം റാങ്കും പി. ലിയാന മൂന്നാം റാങ്കും കരസ്ഥമാക്കി.
റിസൽറ്റ് അൽജാമിഅഃ വെബ് സൈറ്റിൽ (. www.aljamia.net ) ലഭ്യമാണ്. .കൂടുതൽ അന്വേഷണങ്ങൾക്ക് പി.ജി കോർഡിനേറ്ററുമായി ( 9495809297 ) ബന്ധപ്പെടണമെന്ന് ഫാക്കല്‍റ്റി ഓഫ് ലാഗ്വേജസ് & ട്രാന്‍സ്‌ലേഷൻ പ്രിൻസിപ്പൽ അറിയിച്ചുവിദ്യാർഥികൾക്ക് വിദേശങ്ങളിലടക്കമുള്ള വിവിധ സ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിച്ചുവെന്നത് അൽജാമിഅഃ ട്രാൻസ്‌ലേഷൻ കോഴ്സിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
പ്രാക്ടിക്കല്‍ ട്രെയിനിങ്ങിന് ഊന്നല്‍ നല്‍കിയാണ് പി.ജി ഡിപ്ലോമ കോഴ്‌സ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഡിഗ്രിയോ തതുല്യ യോഗ്യതയോ ഉള്ള ഇംഗ്ലീഷ് - അറബി ഭാഷകളിൽ പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. അടുത്ത ബാച്ച് 2026 ഏപ്രിലിൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങള്‍ക്ക് 9495809297 , 9495140155.