Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅവഗണനയിൽനിന്ന്...

അവഗണനയിൽനിന്ന് മുൻനിരയിലേക്ക്; സിപിഎമ്മിൽ ‘പിജെ ഇഫക്ട്’

text_fields
bookmark_border
അവഗണനയിൽനിന്ന് മുൻനിരയിലേക്ക്; സിപിഎമ്മിൽ ‘പിജെ ഇഫക്ട്’
cancel

തിരുവനന്തപുരം: നീണ്ട കാലത്തെ പാർട്ടി അവഗണനക്കുശേഷം സി.പി.എം സെക്രട്ടേറിയറ്റിലേക്കെത്തിയ പി. ജയരാജൻ ഇടതുഹാൻഡിലുകളിലും അണികൾക്കിടയിലും വീണ്ടും ആവേശ സാന്നിധ്യമാകുന്നു. വിശാല സംസ്ഥാന സമിതിക്ക് ശേഷം കോഴിക്കോട് കടപ്പുറത്ത് നടന്ന പൊതുസമ്മേളനത്തിൽ ജയരാജന്‍റെ പേര് പ്രഖ്യാപിച്ചപ്പോൾ ഉയർന്ന ആരവങ്ങളുടെ തുടർച്ചയായിരുന്നു ശനിയാഴ്ച സെക്രട്ടേറിയറ്റിലേക്ക് കെ.എസ്.ടി.എ നടത്തിയ മാർച്ചിന്‍റെ ഉദ്ഘാടന വേദിയിലും പ്രതിഫലിച്ചത്. ഫേസ്ബുക്കിലെ ‘പി.ജെ ആർമി’പേജുകൾ പാർട്ടി ഇടപെടലിനെ തുടർന്ന് ‘റെഡ് ആർമി’യായി ഭാവം മാറിയെങ്കിലും ജയരാജനെ പിന്തുണച്ചും സ്വീകരണ വിഡിയോകളടക്കം പങ്കുവെച്ചും വീണ്ടും പഴയ ഓളത്തിലേക്ക് മടങ്ങിയെത്തുകയാണ്.

വിശാല സമിതിയിലെ തീരുമാനപ്രകാരം എം.ബി. രാജേഷും വി. ശിവൻകുട്ടിയും കൂടി സെക്രട്ടേറിയറ്റിലേക്കെത്തിയിട്ടുണ്ടെങ്കിലും ഇവർക്കൊന്നും കിട്ടാത്ത ആരവവും സ്വീകാര്യതയും ആവേശവുമാണ് ജയരാജന് ലഭിക്കുന്നത്. അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളിലെല്ലാം ഇത് പ്രകടവുമാണ്. ഫലത്തിൽ കണ്ണൂർ ജില്ലയുടെ സംഘടന രാഷ്ട്രീയത്തിൽ മാത്രമല്ല, സംസ്ഥാനത്തെ സി.പി.എം രാഷ്ട്രീയത്തിൽ തന്നെ കരുത്തനാവുകയാണ് ജയരാജൻ. സി.പി.എം-ആർ.എസ്.എസ് ഡീൽ ആരോപണങ്ങളെ മറികടക്കുന്നതിന് ആർ.എസ്.എസ് ആക്രമണങ്ങളുടെ ജീവിക്കുന്ന രക്തസാക്ഷി എന്ന നിലയിലെ പി. ജയരാജന്‍റെ നേതൃസാന്നിധ്യം ഗുണം ചെയ്യുമെന്ന പൊളിറ്റ് ബ്യൂറോ വിലയിരുത്തലാണ് അദ്ദേഹത്തിന് സെക്രട്ടേറിയറ്റിലേക്ക് വഴിതുറന്നത്. ഇതാകട്ടെ, സ്വാഭാവിക സ്ഥാനക്കയറ്റമല്ല, മറിച്ച് നീണ്ട കാലത്തെ രാഷ്ട്രീയ വനവാസത്തിനും സംഘടനാപരമായ ഒതുക്കലുകൾക്കും ശേഷമുള്ള തികച്ചും അസാധാരണമായ തിരിച്ചുവരവ് കൂടിയാണ്.

തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം സി.പി.എം അനുഭാവികൾക്കിടയിൽ ഉണ്ടായ ഏറ്റവും വലിയ വിമർശനം പാർട്ടി ജനങ്ങളിൽ നിന്ന് പൂർണമായും അകന്നുപോയി എന്നതാണ്. എം.വി. ഗോവിന്ദന്‍റെ മാധ്യമങ്ങളോടുള്ള പ്രതികരണങ്ങളും പിണറായി വിജയന്‍റെ അധികാര കേന്ദ്രീകൃത ശൈലിയും പാർട്ടിയുടെ ജനകീയ പ്രതിഛായയെ സാരമായി ബാധിച്ചുവെന്ന വിമർശനം പൊതുവിലുണ്ട്. ഈ ഘട്ടത്തിലാണ് അണികൾക്കിടയിൽ വൈകാരിക ബന്ധമുള്ള ജയരാജനെപ്പോലൊരു നേതാവിന്‍റെ സാന്നിധ്യം പ്രസക്തമാകുന്നത്.

പി. ജയരാജനെ തഴഞ്ഞത് അനീതിയാണെന്ന പൊതുബോധം പാർട്ടിയുടെ കീഴ്ഘടകങ്ങളിൽ ശക്തമായിരുന്നു. ഇത് തിരുത്തുക വഴി, തിരുത്തൽ നയങ്ങൾ ഉപരിതലത്തിൽ നിന്ന് തന്നെ തുടങ്ങുന്നു എന്ന ശക്തമായ സന്ദേശമാണ് കേന്ദ്ര നേതൃത്വം നൽകിയത്. കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറന്നതും വോട്ട് വിഹിതത്തിൽ വലിയ മുന്നേറ്റം നടത്തിയതും സി.പി.എമ്മിനെ സംബന്ധിച്ച് അസ്തിത്വപരമായ ഭീഷണിയാണ്. വിപുലീകൃത സംസ്ഥാന സമിതി അംഗീകരിച്ച പ്രധാന പ്രമേയങ്ങളിലൊന്ന് വർഗ്ഗീയതയ്ക്കെതിരെ, വിശേഷിച്ച് കോർപ്പറേറ്റ്-ഹിന്ദുത്വ നയങ്ങൾക്കെതിരെ പോരാടുക എന്നതാണ്. ഈ സാഹചര്യത്തിൽ ആർ.എസ്.എസിനെ ആശയപരമായും സംഘടനാപരമായും നേരിടാൻ ഏറ്റവും പ്രാപ്തനായ നേതാക്കളിലൊരാളാണ് ജയരാജനെന്ന് ദേശീയ നേതൃത്വം വിലയിരുത്തുന്നു. അടുത്ത കാലത്തായി ഇടതുപക്ഷത്തിന് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് സൈബർ ഇടങ്ങളിലാണ്. യു.ഡി.എഫിന്‍റെതും ബി.ജെ.പിയുടെയും പ്രചാരണങ്ങളെ ഫലപ്രദമായി നേരിടുന്നതിൽ ഔദ്യോഗിക പാർട്ടി സംവിധാനങ്ങൾ പലപ്പോഴും പരാജയപ്പെട്ടു.

Show Full Article
TAGS:P Jayarajan cpim kerala LDF Latest Kerala News 
News Summary - Mass Comeback For P Jayarajan
Next Story