Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപള്ളിയിൽ ബൂട്ടിട്ട്...

പള്ളിയിൽ ബൂട്ടിട്ട് കയറി പൊലീസ് ലാത്തിവീശിയത് അപമാനകരമെന്ന് പി.എ. മുഹമ്മദ് റിയാസ്; ‘10 വർഷമായി കേരളം കാണാത്ത കാഴ്ച’

text_fields
bookmark_border
PA Muhammad Riyas madakkara pally
cancel

കോഴിക്കോട്: വടകര കണ്ണൂക്കര പ​ള്ളി​യി​ല്‍ പൊലീസ് ലാത്തിവീശിയതിനെതിരെ പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ. പള്ളിക്കുള്ളിൽ ബൂട്ടിട്ട് കയറി പൊലീസ് ലാത്തിചാർജ് നടത്തിയ സംഭവം മതനിരപേക്ഷ കേരളത്തിന് അപമാനമാണെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

‘പത്ത് വർഷമായി കേരളം കാണാത്ത കാഴ്ച! നബിദിനത്തിൽ വടകര കണ്ണൂക്കര പള്ളിക്കുള്ളിൽ ബൂട്ടിട്ട് കയറി പൊലീസ് ലാത്തിചാർജ് നടത്തിയ സംഭവം മതനിരപേക്ഷ കേരളത്തിന് അപമാനമാണ്. പള്ളിക്കുള്ളിലെ തർക്കങ്ങൾ ഉണ്ടെങ്കിൽ അത് ചർച്ചയിലൂടെയും നിയമപരമായ മാർഗങ്ങളിലൂടെയും പരിഹരിക്കേണ്ടതാണ്. പള്ളിക്കുള്ളിൽ കയറി ലാത്തി വീശുന്നത് ഒരു പരിഷ്കൃത മതനിരപേക്ഷ സമൂഹത്തിന് അംഗീകരിക്കാനാവില്ല’ -അദ്ദേഹം അഭിപ്രായപ്പെട്ടു.

ക​ണ്ണൂ​ക്ക​ര മാ​ടാ​ക്ക​ര മു​ഹി​യി​ദ്ദീ​ൻ മ​സ്ജി​ദി​ൽ ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ചേ​രി​തി​രി​ഞ്ഞ് സം​ഘ​ർ​ഷത്തിനൊടുവിലാണ് പൊ​ലീ​സ് ലാ​ത്തി വീ​ശിയത്. തിങ്കളാഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. മ​ഹ​ല്ല് ക​മ്മി​റ്റി​യെ അ​നു​കൂ​ലി​ക്കു​ന്ന​വ​രും എ​തി​ർ​ക്കു​ന്ന​വ​രും ത​മ്മി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. വ​ർ​ഷ​ങ്ങ​ളാ​യി പ​ള്ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ ഉ​ട​ലെ​ടു​ത്തി​ട്ട്.

നി​ല​വി​ൽ അ​ബ്ദു​റ​ഹ്മാ​ൻ ഫൈ​സി പൊ​ന്മ​ള​യാ​ണ് പ​ള്ളി​യി​ലെ ഖ​ത്തീ​ബ്. ഇ​ദ്ദേ​ഹ​ത്തെ മാ​റ്റ​ണ​മെ​ന്ന് ഒ​രു വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പ​ള്ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ പാ​ണ​ക്കാ​ട് വെ​ച്ച് ന​ട​ത്തി​യ അ​നു​ര​ജ്ഞ​ന ച​ർ​ച്ച​യി​ൽ നി​ല​വി​ലെ ഖ​ത്തീ​ബ് വെ​ള്ളി​യാ​ഴ്ച ജു​മ ന​മ​സ്കാ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​നി​ടെ ഇ​ന്ന​ലെ ന​ബി​ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​പെ​ട്ട് നി​ല​വി​ലെ ഖ​ത്തീ​ബി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മൗ​ലീ​ദ് പാ​രാ​യ​ണം ന​ട​ത്താ​നു​ള്ള ഒ​രു​ക്ക​ത്തെ എ​തി​ർ വി​ഭാ​ഗം ചോ​ദ്യം ചെ​യ്യു​ക​യും വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ഉ​ച്ച മു​ത​ൽ സം​ഘ​ർ​ഷ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ചോ​മ്പാ​ല പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ വി​ളി​ച്ചു​വ​രു​ത്തി അ​നു​ര​ജ്ഞ​ന ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

രാ​ത്രി​യോ​ടെ പ്ര​ശ്നം വ​ഷ​ളാ​യ​തോ​ടെ മ​ഹ​ല്ല് ക​മ്മി​റ്റി ചോ​മ്പാ​ല പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും പൊ​ലീ​സ് പ​ള്ളി​ക്കു​ള്ളി​ൽ ക​യ​റി ലാ​ത്തി വീ​ശി സം​ഘ​ർ​ഷ​ത്തി​ന് അ​യ​വ് വ​രു​ത്തു​ക​യുമാ​യി​രു​ന്നു. ര​ണ്ടു​പേ​രെ സം​ഭ​വ സ്ഥ​ല​ത്തു​നി​ന്നും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വി​ട്ട​യ​ക്കു​ക​യു​ണ്ടാ​യി. പ​ള്ളി​ക്ക​ക​ത്ത് പൊ​ലീ​സി​നെ ക​യ​റ്റി​യ​തി​നെ​തി​രെ പ​ള്ളി ക​മ്മി​റ്റി​ക്കെ​തി​രെ എ​തി​ർ​പ​ക്ഷം രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വ​ൻ പൊ​ലീ​സ് സം​ഘ​ത്തെ​യാ​ണ് സ്ഥ​ല​ത്ത് വി​ന്യ​സി​​ച്ച​ത്.

പ​ള്ളി​യി​ല്‍ നി​സാ​ര ത​ര്‍ക്ക​ത്തെ പ​ഴു​താ​യെ​ടു​ത്ത് വി​ശ്വാ​സി​ക​ള്‍ക്കു​നേ​രെ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട പൊ​ലീ​സു​കാ​ര്‍ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​സ്‍ലിം ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ന്റ് എം.​എ. റ​സാ​ഖ് മാ​സ്റ്റ​ര്‍ എം.​എ​ല്‍.​എ​യും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​ടി ഇ​സ്മ​യി​ലും ആ​വ​ശ്യ​പ്പെ​ട്ടു. ന​ബി​ദി​ന പ​രി​പാ​ടി​യെ സം​ബ​ന്ധി​ച്ച് ആ​ലോ​ചി​ക്കാ​ന്‍ വി​ശ്വാ​സി​ക​ള്‍ പ​ള്ളി​ക്ക​ക​ത്ത് ഇ​രി​ക്കു​മ്പോ​ള്‍ കാ​ര്യ​മാ​യ പ്ര​കോ​പ​ന​മി​ല്ലാ​തെ പ​ള്ളി​ക്ക​ക​ത്ത് ബൂ​ട്ടി​ട്ട് ക​യ​റി അ​സ​ഭ്യ​വ​ര്‍ഷം ന​ട​ത്തി വി​ശ്വാ​സി​ക​ളെ ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തു​ന്ന പൈ​ശാ​ചി​ക​ത​യാ​ണ് ചോ​മ്പാ​ല സി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ണ്ടാ​യ​ത്. അ​സ​ഭ്യ​വും അ​ക്ര​മ​വും അ​ഴി​ച്ചു​വി​ട്ട​വ​ര്‍ക്കെ​തി​രെ ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഉ​ട​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന് നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​ഞ്ചി​യം മാ​ടാ​ക്ക​ര​യി​ലെ ആ​രാ​ധ​നാ​ല​യ​ത്തി​ല്‍ ചോ​മ്പാ​ല പൊ​ലീ​സ് കാ​ണി​ച്ച അ​തി​ക്ര​മം അ​ങ്ങേ​അ​റ്റം അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പാ​റ​ക്ക​ല്‍ അ​ബ്ദു​ല്ല എം.​എ​ല്‍.​എയും പറഞ്ഞു. വ​ര്‍ഷ​ങ്ങ​ളാ​യി ചി​ല ത​ര്‍ക്ക​ങ്ങ​ള്‍ പ​ള്ളി ക​മ്മി​റ്റി​യി​ല്‍ ഉ​ണ്ടാ​വാ​റു​ണ്ട്. അ​തൊ​ക്കെ അ​ത​ത് സ​മ​യ​ത്ത് പ​ര​സ്പ​രം സം​സാ​രി​ച്ച് തീ​ര്‍ക്കാ​റാ​ണ്. ന​ബി​ദി​ന പ​രി​പാ​ടി​യെ സം​ബ​ന്ധി​ച്ച് ആ​ലോ​ചി​ക്കാ​ന്‍ വി​ശ്വാ​സി​ക​ള്‍ പ​ള്ളി​ക്ക​ക​ത്ത് ഇ​രി​ക്കു​മ്പോ​ഴാ​ണ് യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ ചോ​മ്പാ​ല സി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സാ​യു​ധ പൊ​ലീ​സ് പ​ള്ളി​ക്ക​ക​ത്ത് അ​തി​ക്ര​മി​ച്ച് ക​ട​ന്ന് നി​ര​പ​രാ​ധി​ക​ളാ​യ വി​ശ്വാ​സി​ക​ള്‍ക്കെ​തി​രെ പ​ള്ളി​ക്ക​ക​ത്ത് വെ​ച്ച് ലാ​ത്തി ചാ​ര്‍ജ്ജ് ചെ​യ്ത​ത്. പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നാ​ട്ടി​ല്‍ സ​മാ​ധാ​ന​മു​ണ്ടാ​ക്കാ​ന്‍ വി​ശ്വാ​സി​ക​ൾ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നും എം.​എ​ൽ.​എ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.




Show Full Article
TAGS:PA Muhammad Riyas Police Police Atrocity Lathicharge mosque madakkara 
News Summary - PA Muhammad Riyas against Police entering mosque wearing boots and lathicharge
Next Story