Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൊട്ടാൽ പൊള്ളും;...

തൊട്ടാൽ പൊള്ളും; പീക്ക്സമയ വൈദ്യുതി​ ക്ഷാമം, ഉയർന്ന വിലയിൽ വാങ്ങാൻ ​നടപടി

text_fields
bookmark_border
തൊട്ടാൽ പൊള്ളും; പീക്ക്സമയ വൈദ്യുതി​ ക്ഷാമം, ഉയർന്ന വിലയിൽ വാങ്ങാൻ ​നടപടി
cancel

തി​രു​വ​ന​ന്ത​പു​രം: പ​ക​ൽ ജ​ല​വൈ​ദ്യു​ത, സോ​ളാ​ർ പ​ദ്ധ​തി​ക​ളി​ൽ നി​ന്ന​ട​ക്കം​ ആ​വ​ശ്യാ​നു​സ​ര​ണം വൈ​ദ്യു​തി ല​ഭ്യ​മാ​വു​മ്പോ​ൾ വ​രും​മാ​സ​ങ്ങ​ളി​ലെ പീ​ക്ക്​ സ​മ​യ​ത്തെ പ്ര​തി​സ​ന്ധി ഒ​ഴി​വാ​ക്കാ​ൻ അ​ടി​യ​ന്ത​ര നീ​ക്ക​വു​മാ​യി കെ.​എ​സ്.​ഇ.​ബി. ആ​ഗ​സ്റ്റി​ലെ പീ​ക്ക്​ സ​മ​യ ആ​വ​ശ്യ​ത്തി​നാ​യി ര​ണ്ട്​ ക​മ്പ​നി​ക​ളി​ൽ​നി​ന്ന്​ 300 മെ​ഗാ​വാ​ട്ട്​ വാ​ങ്ങാ​നാ​ണ്​ ശ്ര​മം.

ഇ​തി​നു​ള്ള ക​രാ​റി​ന്​ അ​നു​മ​തി തേ​ടി കെ.​എ​സ്.​ഇ.​ബി റെ​ഗു​ലേ​റ്റ​റി ക​മീ​​ഷ​നെ സ​മീ​പി​ച്ചു. ടാ​റ്റ പ​വ​ർ ട്രേ​ഡി​ങ്​ ക​മ്പ​നി​യി​ൽ​നി​ന്ന് 8.75 രൂ​പ നി​ര​ക്കി​ൽ 34 മെ​ഗാ​വാ​ട്ടും ഗ്രീ​ൻ​കോ എ​ന​ർ​ജീ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ൽ​നി​ന്ന് 9.18 രൂ​പ നി​ര​ക്കി​ൽ 266 മെ​ഗാ​വാ​ട്ടു​മാ​ണ്​ ആ​ഗ​സ്റ്റ്​ ഒ​ന്നു മു​ത​ൽ 31 വ​രെ കാ​ല​യ​ള​വി​ൽ വാ​ങ്ങു​ക. രാ​ത്രി ഏ​ഴു​മു​ത​ൽ 12 വ​രെ സ​മ​യ​ത്താ​ണ് ക​മ്പ​നി​ക​ൾ വൈ​ദ്യു​തി ന​ൽ​​കേ​ണ്ട​ത്. നി​ല​വി​ലെ ടെ​ൻ​ഡ​ർ നി​ര​ക്കു​ക​ൾ താ​ര​ത​മ്യേ​ന ഉ​യ​ർ​ന്ന​താ​ണെ​ങ്കി​ലും ഈ ​കാ​ല​യ​ള​വി​ൽ മ​റ്റ് ക​മ്പ​നി​ക​ൾ മു​ന്നോ​ട്ടു​വെ​ച്ച നി​ര​ക്കു​ക​ളേ​ക്കാ​ൾ കു​റ​വാ​ണെ​ന്നാ​ണ്​ കെ.​എ​സ്.​ഇ.​ബി വാ​ദം.

യൂ​നി​റ്റി​ന്​ 9.69 രൂ​പ മു​ത​ൽ 9.95 രൂ​പ വ​രെ​യാ​ണ്​ മ​റ്റ്​ ക​മ്പ​നി​ക​ളു​ടെ നി​ര​ക്ക്. ഗ്രീ​ൻ​കോ എ​ന​ർ​ജീ​സ് 9.25 രൂ​പ​യാ​ണ്​ ആ​ദ്യം ആ​വ​ശ്യ​​പ്പെ​ട്ട​തെ​ങ്കി​ലും ച​ർ​ച്ച​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ 9.18 രൂ​പ​യാ​യി കു​റ​ച്ചു​വെ​ന്നും റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​നു​ള്ള അ​പേ​ക്ഷ​യി​ൽ കെ.​എ​സ്.​ഇ.​ബി വി​ശ​ദീ​ക​രി​ക്കു​ന്നു. വ​ട​ക്കു​കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് പ​ല ജ​ന​റേ​റ്റി​ങ്​ സ്റ്റേ​ഷ​നു​ക​ളും കേ​ന്ദ്ര നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി വാ​ർ​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​ത്​ പീ​ക്ക്​ സ​മ​യ വൈ​ദ്യു​തി ല​ഭ്യ​ത​യി​ൽ കു​റ​വു​ണ്ടാ​ക്കി​യെ​ന്ന്​​ കെ.​എ​സ്.​ഇ.​ബി ക​മീ​ഷ​നെ അ​റി​യി​ച്ചു.

Show Full Article
TAGS:Ministry of Electricity and Water Government of Kerala KSEB Minister K Krishnankutty Electricity shortage 
News Summary - Peak-time electricity shortage, action to buy at higher prices
Next Story