സര്‍ക്കാറിനെതിരെ പ്രതികരിക്കാൻ ജനം കാത്തിരിക്കുന്നു -വി.ഡി. സതീശൻ
text_fieldsനിലമ്പൂർ: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ യു.ഡി.എഫ് നേരത്തേതന്നെ തുടങ്ങിയെന്നും ഏതു സമയത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും മുന്നണി സുസജ്ജമാണെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയിക്കുമെന്നും അദ്ദേഹം നിലമ്പൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാറിനോടുള്ള ജനങ്ങളുടെ എതിര്‍പ്പും നിരാശയും പ്രതിഫലിക്കും. സര്‍ക്കാറിനെതിരെ പ്രതികരിക്കാൻ ജനം കാത്തിരിക്കുകയാണ്. പി.വി. അന്‍വര്‍ പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ട്. അദ്ദേഹവുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ഘടകകക്ഷിയാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യു.ഡി.എഫ് തീരുമാനിക്കും.
സ്ഥാനാർഥിയെ അഖിലേന്ത്യ നേതൃത്വമാണ് പ്രഖ്യാപിക്കുക. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അതുണ്ടാകും. എല്‍.ഡി.എഫിന്റെ രാഷ്ട്രീയ വോട്ടുപോലും അവര്‍ക്ക് കിട്ടില്ല. ആര്യാടന് മുഹമ്മദ് മത്സരിച്ചപ്പോള്‍ കിട്ടാത്ത വോട്ടുകൂടി യു.ഡി.എഫിന് കിട്ടുമെന്നും നേതാക്കളുടെ അദ്ദേഹം പറഞ്ഞു.