
'ജനങ്ങളെ എം.എൽ.എ കളിപ്പാട്ടമാക്കി'; പി.വി. അൻവറിെൻറ 'തള്ള്' തുറന്നുകാട്ടി ആദിവാസിയുടെ ഫേസ്ബുക്ക് പോസ്റ്റ്
text_fieldsകൊച്ചി: നിലമ്പൂർ എം.എൽ.എ പി.വി. അൻവറിെൻറ മുതലക്കണ്ണീരും തള്ളും തുറന്നുകാട്ടി ആദിവാസിയായ സുമേഷ് മരുതയുടെ ഫേസ് ബുക്ക് പോസ്റ്റ്. എടങ്ങേറ് അനുഭവിക്കുന്ന ആദിവാസികൾ തെരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നാണ് ഫേസ്ബുക്ക് കുറിപ്പ്.
ആദിവാസി ഊരിൽ കുടിവെള്ളം, വീട്, ഭൂമി, ശൗചാലയം, റോഡ് എന്നിവ ഒന്നുമില്ല. അർഹത ഉണ്ടായിട്ടുപോലും ജോലി ലഭിക്കില്ല. ബഹുഭൂരിപക്ഷം പേർക്കും വിദ്യാഭ്യാസമില്ല. വികസനം എന്ന് പറയാൻ ഒന്നും ആദിവാസിക്ക് ഉണ്ടായിട്ടില്ല.
ആദിവാസികളുടെ വോട്ട് കിട്ടാൻ മുതലക്കണ്ണീർ ഒഴുക്കാൻ പി.വി. അൻവർ വരും. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും അൻവർ വരും തള്ളും പോവും. എടങ്ങേറായവരുടെ മറുപടി ഉൾക്കൊള്ളാൻ കഴിയില്ല. കാരണം ഇങ്ങള് വെറും തള്ള് മാത്രമേ നടത്തിട്ടൊള്ളൂ. 2018 ആഗസ്റ്റ് എട്ടിന് കവളപ്പാറ പ്രളയമുണ്ടായി. അന്ന് തോർത്തുമുണ്ട് കൊണ്ട് ഫോട്ടോ ഷൂട്ട് നടത്തി മുങ്ങിയ അൻവർ റീബിൽഡ് രൂപവത്കരിച്ചു. അതിലൂടെ ഒരുപാട് പണം പിരിച്ചു. പിരിച്ച പണം എന്തുചെയ്തു? എടങ്ങേറ് അനുഭവിക്കുന്നത് കവളപ്പാറയിലെ ആദിവാസികളായതുണ്ടാണോ ആരും ഈ പ്രശ്നത്തെ ഗൗരവമായി എടുക്കാത്തത് ?.
സാധാരണക്കാരെൻറ എടങ്ങേറ് കാണാൻ നിങ്ങൾക്ക് ഒരവസരം നൽകി. പക്ഷേ, നിങ്ങൾ അതൊന്നും ഉൾക്കൊള്ളാൻ ശ്രമിച്ചില്ല. പല പ്രശ്നങ്ങളും ഇവിടെയുള്ള ആദിവാസികൾ അനുഭവിച്ചു. എം.എൽ.എ എന്ന പദവി നിങ്ങൾ നിങ്ങളുടെ സ്വന്തം കാര്യത്തിന് മാത്രം ഉപയോഗിച്ചു.
ജനങ്ങളെ എം.എൽ.എ കളിപ്പാട്ടമാക്കി. ഞങ്ങൾക്ക് നിങ്ങളെ എതിർക്കാൻ ശക്തിയുണ്ട്. ഞങ്ങളുടെ പൂർവികർ ഞങ്ങൾക്ക് നൽകിയത് വോട്ട് എന്ന ആയുധമാണ്. ആ ആയുധം നിങ്ങൾക്ക് നേരെ ഞങ്ങൾ ഉപയോഗിക്കുക തന്നെ ചെയ്യും. കാരണം ഞങ്ങളുടെ അവകാശം അത് ഞങ്ങൾക്ക് തന്നെ വേണം. ഇനിയും അടിമകൾ ആക്കാമെന്ന് ആരും കരുതേണ്ട. പണാധിപത്യവും ജനാധിപത്യവും തമ്മിലുള്ള പോരാട്ടമാണ് നിലമ്പൂരിൽ നടക്കുന്നതെന്ന് ചൂണ്ടിക്കാണിച്ചാണ് സുമേഷ് മരുതയുടെ കുറിപ്പ് അവസാനിപ്പിക്കുന്നത്.