Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെട്രോൾ പമ്പ്...

പെട്രോൾ പമ്പ് തൊഴിലാളികൾക്ക് ശമ്പള വർധനവ്; സൂചനാ സമരം പിൻവലിച്ചു

text_fields
bookmark_border
പെട്രോൾ പമ്പ് തൊഴിലാളികൾക്ക് ശമ്പള വർധനവ്; സൂചനാ സമരം പിൻവലിച്ചു
cancel

മാഹി: ശമ്പള വർധന ആവശ്യപ്പെട്ട് മാഹി മേഖലയിലെ പെട്രോൾ പമ്പ് തൊഴിലാളികൾ പ്രഖ്യാപിച്ച സൂചനാ സമരം പിൻവലിച്ചു. പ്രതിമാസം 900 രൂപ വർധിപ്പിക്കാനാണ് തീരുമാനിച്ചത്.

ലേബർ ഓഫിസർ തസ്തികയിൽ ഉദ്യോഗസ്ഥനില്ലാത്തതിനാൽ റീജണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാറിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനമായത്. മാഹി പൊലീസ് സൂപ്രണ്ട് ബി. ധനശേഖരനും ചർച്ചയിൽ പങ്കെടുത്തു. ഇതോടെ സംയുക്ത ട്രേഡ് യൂനിയൻ ആഹ്വാനം ചെയ്ത വെള്ളിയാഴ്ചത്തെ സൂചനാ പണിമുടക്കും അടുത്ത മാസം നടത്താനുദ്ദേശിച്ച അനിശ്ചിതകാല സമരവും പിൻവലിച്ചതായി നേതാക്കൾ അറിയിച്ചു.

ഗവ. ഹൗസിൽ നടന്ന ചർച്ചയിൽ പമ്പുടമകളെ പ്രതിനിധീകരിച്ച് ഡീലേഴ്സ് അസോസിയേഷൻ പ്രസിഡൻറ് പി.എൻ. ഗണേശൻ, സെക്രട്ടറി കെ. സുജിത്ത്, സജിത്ത് നാരായണൻ, കെ. മജീദ്, കെ.കെ. അനിൽ കുമാർ എന്നിവരും, സംയുക്ത ട്രേഡ് യൂനിയൻ നേതാക്കളായ എ. പ്രേമരാജൻ, പി.സി. പ്രകാശൻ, ഹാരിസ് പരന്തിരാട്ട്, ടി. സുരേന്ദ്രൻ (സി.ഐ.ടി.യു), കെ.ടി. സത്യൻ, സത്യൻ കുനിയിൽ, ഇ. രാജേഷ്, പി. കൃഷ്ണൻ (ബി.എം.എസ്), കെ. മോഹനൻ, ജിതേഷ് വാഴയിൽ (ഐ.എൻ.ടി.യു.സി) എന്നിവരും പങ്കെടുത്തു. മാഹി മേഖലയിലെ വിവിധ പെട്രോൾ പമ്പുകളിൽ ജോലി ചെയ്യുന്ന 500ൽ പരം ജീവനക്കാർക്ക് പുതുക്കിയ വേതനം ലഭിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:petrol pump Pay Hike strike token strike 
News Summary - Petrol pump workers get pay hike, call off strike
Next Story