എസ്.എൻ.ഡി.പി നേതൃത്വത്തെ തള്ളി, എൻ.എസ്.എസിനെ പുകഴ്ത്തി പിണറായി
text_fieldsആലപ്പുഴ: എസ്.എൻ.ഡി.പി നേതൃത്വത്തെ തള്ളിയും എൻ.എസ്.എസ് നേതൃത്വത്തെ പുകഴ്ത്തിയും പിണറായി വിജയൻ. എസ്.എൻ.ഡി.പി നേതൃത്വം സംഘ്പരിവാറിന് അനകൂലമായ നിലപാട് സ്വീകരിച്ചപ്പോൾ എൻ.എസ്.എസ് മതേതര നിലപാടാണ് കൈക്കൊണ്ടതെന്നും പിണറായി പറഞ്ഞു. സി.പി.എം ആലപ്പുഴ വിപുലീകൃത ജില്ല കമ്മിറ്റിയിലെ റിപ്പോർട്ടിങ്ങിലാണ് പിണറായിയുടെ പരാമർശം.
എസ്.എൻ.ഡി.പി അണികളിൽ ഭൂരിപക്ഷവും മതേതര നിലപാടുള്ളവരാണ്. എന്നാൽ, നേതൃത്വം സംഘ്പരിവാർ അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. അതേസമയം എൻ.എസ്.എസ് നേതൃത്വം മതേതര നിലപാടിലാണെങ്കിലും അണികളിൽ ഭൂരിപക്ഷവും വർഗീയ ചേരിയിൽ അണിനിരന്നു കഴിഞ്ഞെന്നും പിണറായി റിപ്പോർട്ടിങ്ങിൽ പറഞ്ഞു. വെള്ളാപ്പള്ളി നടേശന്‍റെയും സുകുമാരൻ നായരുടെയും പേരെടുത്ത് പറയാതെയായിരുന്നു പിണറായിയുടെ പരാമർശം.
ജനങ്ങളിൽനിന്ന് ഇടതുസർക്കാർ അകന്നുപോയെന്നും ജി. സുധാകരനെ നേരിടുന്നതിൽ പാർട്ടി പരാജയപ്പെട്ടെന്നും ചർച്ചയിൽ രൂക്ഷ വിമർശനം ഉയർന്നു. ജി. സുധാകരൻ ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടി പറയുന്നതിൽ പാർട്ടി നേതൃത്വം പരാജയപ്പെട്ടു. ജില്ല നേതൃത്വത്തിലുള്ളവർ പോലും കൃത്യമായി സുധാകരന് മറുപടി പറയുന്നില്ല എന്നും സമ്മേളനത്തിൽ വിമർശനമുണ്ടായി.
പിണറായി വിജയനെതിരെ കെ. മുരളീധരൻ
തിരുവനന്തപുരം: ആരോഗ്യമേഖലയെ സ്വകാര്യമേഖലക്ക് യു.ഡി.എഫ് തീറെഴുതിയെന്ന പിണറായി വിജയന്‍റെ വിമർശനത്തിന് പ്രതികരിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ. പ്രതിപക്ഷ നേതാവ് ആടിനെ പട്ടിയാക്കുന്നുവെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചു.
എൽ.ഡി.എഫ് ഭരണത്തിൽനിന്ന് ഇറങ്ങുമ്പോൾ കടം 2575 കോടിയായിരുന്നു. മരുന്നു വാങ്ങിയതിലെ ബാധ്യത 900 കോടി രൂപയാണ്. എൽ.ഡി.എഫ് കാലത്ത് ആവശ്യമില്ലാത്ത പി.പി.ഇ കിറ്റും ഉപകരണങ്ങളും വാങ്ങിക്കൂട്ടി. എൽ.ഡി.എഫിന്‍റെ 10 വർഷം ഇരുണ്ടകാലമായിരുന്നുവെന്നും എൽ.ഡി.എഫ് ശ്രമിച്ചത് സ്വകാര്യ ലോബിയെ വാരിപ്പുണരാനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


