താരനിരയുമായി പിണറായിയുടെ റോഡ്‌ഷോ നാളെ; പ്രകാശ് രാജ്, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ് എന്നിവർ അണിനിരക്കും
text_fieldsകണ്ണൂർ: സി.പി.എമ്മിന്‍റെ സ്റ്റാർ കാമ്പയിനർ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മണ്ഡലത്തിൽ നാളെ താരശോഭയോടെ റോഡ് ഷോ. എൽ.ഡി.എഫ് ധർമ്മടം നിയോജകമണ്ഡലം തെരഞ്ഞെടുപ്പു പ്രചരണത്തിന്‍റെ ഭാഗമായി ഞായറാഴ്‌ച ഉച്ചയ്ക്ക് 2.30 മുതൽ 6.30 വരെയാണ് റോഡ് ഷോ. സിനിമാ താരങ്ങളായ പ്രകാശ് രാജ്, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, മധുപാൽ തുടങ്ങി കലാ-സാംസ്‌കാരികമേഖലയിലെ പ്രമുഖർ അണിനിരക്കും.
പെരളശ്ശേരി അമ്പലം സ്‌റ്റോപ്പ്, മൂന്നാംപാലം, ചിറക്കുനി അബു ചാത്തുക്കുട്ടി സ്‌റ്റേഡിയം, മീത്തലെ പീടിക, മുഴപ്പിലങ്ങാട് മഠം, കുളംബസാർ, കാടാച്ചിറ, ആഡൂർ പാലം, ചാല, കോയ്യോട് മൊയാരം സ്‌മാരക വായനശാല, മൗവ്വഞ്ചേരി, കാവിന്മൂല, തട്ടാരി പാലം, ചാമ്പാട്, മമ്പറം, പിണറായി ടൗൺ എന്നീ സ്ഥലങ്ങളിലൂടെ റോഡ്‌ഷോ കടന്നുപോകും.
കോവിഡ് പ്രൊട്ടോക്കോളും ഇലക്ഷൻ കമ്മീഷൻ നിർദ്ദേശങ്ങളും പാലിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബൈക്കുകൾ പൂർണ്ണമായും ഒഴിവാക്കുമെന്നും സംഘാടകർ അറിയിച്ചു.