ഖത്തർ എൻജിനിയേഴ്സ് സമ്മിറ്റ് -25 ടീസർ വിഡിയോ പുറത്തിറങ്ങി
text_fieldsഗവൺമെന്റ് എൻജിനീയറിങ് കോളജ് തൃശൂർ അലുമ്നി ഖത്തർ ചാപ്റ്റർ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
ദോഹ: ഗവൺമെന്റ് എൻജിനീയറിങ് കോളജ് തൃശൂർ അലുമ്നി ഖത്തർ ചാപ്റ്റർ (ക്യു.ജി.ഇ.ടി) 'പ്രോജക്ട് മാനേജ്മെന്റിലും എൻജിനീയറിങ്ങിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ഖത്തർ എൻജിനീയേഴ്സ് സമ്മിറ്റ് -25 ഒക്ടോബർ 12ന് നടക്കും. ഇതോടനുബന്ധിച്ച് നടന്ന വാർത്തസമ്മേളനത്തിൽ ഖത്തർ എൻജിനീയേഴ്സ് സമ്മിറ്റിന്റെ ഔദ്യോഗിക ടീസർ വിഡിയോ പുറത്തിറക്കി. ഒരുക്കങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുന്നുവെന്നും ലോകോത്തര സമ്മിറ്റ് സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ക്യു.ജി.ഇ.ടി പ്രസിഡന്റ് എൻജിനീയർ ടോമി വർക്കി വ്യക്തമാക്കി. എൻജിനീയർമാരായ ഇ.ജെ. ജോൺ, ഫൈസൽ, സിബിൽ സജീത്, ഡോ. ഗോപാൽ ഹരി, ദിലീപ് എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.


