Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആസൂത്രണ ബോർഡ്...

ആസൂത്രണ ബോർഡ് പരീക്ഷക്രമക്കേട്: രണ്ട് ഉദ്യോഗസ്ഥരെ പ്രതിചേർത്തു

text_fields
bookmark_border
ആസൂത്രണ ബോർഡ് പരീക്ഷക്രമക്കേട്: രണ്ട് ഉദ്യോഗസ്ഥരെ പ്രതിചേർത്തു
cancel

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ രണ്ട് പി.എസ്.സി ഉദ്യോഗസ്ഥരെ പ്രതിചേർത്ത് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് നൽകി. ഓൺ സ്ക്രീൻ മാർക്കിങ്ങിന്‍റെ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി സെക്രട്ടറി സതീഷ്, മേൽനോട്ട ചുമതലയുണ്ടായിരുന്ന അഡീഷനൽ സെക്രട്ടറി ആർ. ഹരി എന്നിവരെയാണ് ഐ.ജി അജിതാബീഗത്തിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിചേർത്തത്. ഇരുവർക്കുമെതിരെ അഴിമതി നിരോധന വകുപ്പ് ചുമത്തി. ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. 54 മാർക്കിന്‍റെ ഉത്തരങ്ങൾ മൂല്യനിർണയം നടത്തിയില്ലെന്നതാണ് കേസിനാസ്പദമായ സംഭവം.

ഒന്നാംറാങ്ക് ലഭിച്ച അരുൺ ജെ. പ്രതാപ് 54 മാർക്കിന്‍റെ ഉത്തരങ്ങൾ അപൂർണമായാണ് എഴുതിയിരുന്നത്. ഇയാളെ രക്ഷിക്കാൻ 228 ഉദ്യോഗാർഥികളുടെയും ഉത്തരങ്ങൾ മൂല്യനിർണയം നടത്തിയില്ലെന്നാണ് ആക്ഷേപം. അരുൺ ജെ. പ്രതാപ് നിയമനം നേടുകയും ചെയ്തു. ഒരു വർഷം കഴിഞ്ഞ് ഉദ്യോഗാർഥികൾക്ക് മാർക്ക് ലിസ്റ്റ് ലഭിച്ചപ്പോഴാണ് ക്രമക്കേട് പുറത്തുവന്നത്. ഒടുവിൽ പി.എസ്.സി വീഴ്ച സമ്മതിച്ച് പുനർമൂല്യനിർണയം നടത്തി പുതിയ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇതോടെ പഴയ ഒന്നാംറാങ്കുകാരൻ അഞ്ചാമതും മൂന്നാം റാങ്കുകാരൻ ഒന്നാമതുമെത്തി. പുതിയ ഒന്നാംറാങ്കുകാരൻ ശ്യാം കൃഷ്ണന് നിയമനം നൽകാൻ നടപടി ആരംഭിച്ചിട്ടുണ്ട്.

മൂന്ന് പരീക്ഷകളിൽ കൂടി ക്രമക്കേട്

മൂന്ന് പരീക്ഷകളിൽ കൂടി പ്രത്യേക അന്വേഷണസംഘം അട്ടിമറി കണ്ടെത്തി. അസി. മേട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ, ഖാദി ബോർഡ് വില്ലേജ് ഓയിൽ ഇൻസ്പെക്ടർ തസ്തികളിലേക്ക് നടത്തിയ പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്. കേസെടുത്ത് അന്വേഷണം നടത്താൻ അനുമതി തേടി പ്രത്യേക അന്വേഷണസംഘം ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന് പ്രാഥമിക റിപ്പോർട്ട് നൽകും. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ തസ്തികയിൽ നിയമനം ലഭിച്ച 42 ൽ 38 പേരും കുഫോസിൽ നിന്നും പഠനം കഴിഞ്ഞ എസ്.എഫ്.ഐക്കാരാണെന്നതടക്കമുള്ള ആരോപണങ്ങൾ നേരത്തെ ഉയർന്നിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:kerala psc psc exam fraud 
News Summary - Planning Board Exam Irregularities: Two Officials Named as Accused
Next Story