Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടർഫിൽ ഫുട്ബോൾ...

ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ പ്ലസ്ടു വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു

text_fields
bookmark_border
ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ പ്ലസ്ടു വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു
cancel

കോഴിക്കോട്: കോഴിക്കോട് മാങ്കാവില്‍ കൂട്ടുകാരോടൊപ്പം ഫുട്‌ബോള്‍ ടര്‍ഫില്‍ കളിക്കുന്നതിനിടെ പതിനെട്ടുകാരനായ പ്ലസ്ടു വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. പയ്യാനക്കല്‍ വലിയതോട് പറമ്പില്‍ ബഷീറിന്റെ മകന്‍ മുഹാദ് (18) ആണ് മരണപ്പെട്ടത്. കോഴിക്കോട് ക്രിസ്ത്യന്‍ കോളേജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായിരുന്നു.

ചൊവ്വാഴ്ച വൈകിട്ടോടെയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം നടന്നത്. മാങ്കാവ് മാനാരിയിലെ ഫുട്ബാള്‍ ടര്‍ഫില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കളിച്ചു കൊണ്ടിരിക്കവെ മുഹാദിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു.

ഒപ്പമുണ്ടായിരുന്ന കൂട്ടുകാര്‍ ഉടന്‍ തന്നെ അദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. സംഭവത്തെത്തുടർന്നുള്ള പോസ്റ്റ്‌മോര്‍ട്ടമുള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം ബുധനാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പ്രിയപ്പെട്ട കൂട്ടുകാരന്റെ പെട്ടെന്നുള്ള വിയോഗത്തിന്റെ ഞെട്ടലിലാണ് സഹപാഠികളും നാടും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Plus Two student death Mankavu football turf Kozhikode News Death News 
News Summary - Plus Two Student Collapses and Dies While Playing Football at Turf in Mankavu, Kozhikode
Next Story