Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട് വെള്ളമുണ്ടയിൽ...

വയനാട് വെള്ളമുണ്ടയിൽ പൊലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

text_fields
bookmark_border
Ibrayikutty
cancel
Listen to this Article

വെള്ളമുണ്ട (വയനാട്): വെള്ളമുണ്ടയിൽ പൊലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. എടവക കാരക്കുനി സ്വദേശിയും പനമരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറുമായ എം. ഇബ്രായികുട്ടി (35) ആണ് മരിച്ചത്.

വെള്ളമുണ്ടയിലെ പൊലീസ് ഫാമിലി ക്വാട്ടേഴ്സിലാണ് ഇബ്രായികുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ക്വട്ടേഴ്സിൽ ഇയാൾ തനിച്ചായിരുന്നു.

രാവിലെ ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് ഭാര്യ ക്വട്ടേഴ്സിലെത്തി പരിശോധിച്ചപ്പോഴാണ് ആത്മഹത്യ ചെയ്തതായി അറിയുന്നത്. പൊലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Police officer Wayanad vellamunda Latest News 
News Summary - Police officer found dead in Wayanad's Vellamunda
Next Story