പോങ്ങനാട് അക്രമം: രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ
text_fieldsകിളിമാനൂർ: കെ.എസ്.യു പ്രവർത്തകന്റെ വീട് ആക്രമിച്ച കേസിൽ രണ്ടു ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ. വെള്ളല്ലൂർ പുതുവിളവീട്ടിൽ രതീഷ് (39), വെള്ളല്ലൂർ ഊന്നൻ കല്ല് സുനി താഭവനിൽ വിഷ്ണു (30) എന്നിവരെയാണ് കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കിളിമാനൂരിൽ തിങ്കളാഴ്ച രാത്രിയുണ്ടായ ഡി.വൈ.എഫ്.ഐ-യൂത്ത് കോൺഗ്രസ് സംഘർഷത്തിൽ വയോധികയടക്കം രണ്ടു പേർക്ക് പരിക്ക് പറ്റിയിരുന്നു. കെ.എസ്.യു പ്രവർത്തകൻ ഹരികൃഷ്ണന്റെ വീടിന് നേരേയും, ജനപ്രതിനിധികളുടെ ഉൾപ്പടെ വാഹനങ്ങൾക്കുനേരേയും കല്ലേറുമുണ്ടായി.
കിളിമാനൂർ മലയാമഠം ആരൂർ ഗവ. എൽ.പി.സ്കൂളിന് സമീ പം താമസിക്കുന്ന ശാരദ(65), യൂത്ത് കോൺഗ്രസ് പ്രവർത്തകനായ കിളിമാനൂർ പാപ്പാല സ്വദേശി അഹദ് (26) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്.
കിളിമാനൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ മനോജ്, ജില്ല പഞ്ചായത്തംഗം ജി.ജി.ഗിരികൃഷ്ണൻ എന്നിവരുടെയുൾപ്പെടെ അഞ്ച് വാഹനങ്ങൾ കല്ലേറിൽ ഭാഗികമായി തകർന്നിരുന്നു. സംഘർഷത്തിൽ അറുപതോളം പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് സി.ഐ ബി. ജയൻ അറിയിച്ചു.