യു.ഡി.എഫ് നട്ടാല്‍ കുരുക്കാത്ത നുണകൾ പ്രചരിപ്പിക്കുന്നു, കോൺഗ്രസ് ഗാരന്റി തെരഞ്ഞെടുപ്പ് കഴിയും വരെ -പ്രകാശ് കാരാട്ട്
text_fieldsഗാന്ധി പാർക്കിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യാനെത്തിയ സി.പി.എം നേതാവ് പ്രകാശ് കാരാട്ടും തിരുവനന്തപുരം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി സുധീർ കരമനയും പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
തിരുവനന്തപുരം: ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ വഴങ്ങിക്കൊടുത്തില്ലെങ്കില്‍ എല്ലാ തരം ആക്രമണങ്ങളും നേരിടേണ്ടി വരുമെന്ന ഭീഷണി ബി.ജെ.പി സർക്കാർ ഉയർത്തുമ്പോൾ, കേരളത്തിലെ യു.ഡി.എഫ് നട്ടാൽ കുരുക്കാത്ത നുണകൾ പ്രച രിപ്പിക്കുകയാണെന്ന് സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ആറ്റിങ്ങല്‍ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഒ.എസ്. അംബികയുടെ തെരഞ്ഞെടുപ്പ് പ്രചരാണാര്‍ത്ഥം സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫ് സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് ലൈഫ് മിഷനിലൂടെ വീടുകള്‍ നിര് മിച്ചുനൽകുമ്പോള് രാജ്യത്ത് ബി.ജെ.പിയും കോണ്‍ഗ്രസും ഭരിക്കുന്ന സംസ്ഥാന ങ്ങളില്‍ അവര്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് വീടുകള്‍ ഇടിച്ചുനിരത്തുകയാണ്.
അര്‍ഹമായ വിഹിതം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞും വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനും ശ്രമിക്കുമ്പോഴും കേരളം നേടിയിട്ടുള്ള നേട്ടങ്ങള്‍ അത്ഭുതാവഹമാണ്. ബി.ജെ.പിയുമായി ഡീല്‍ ഉണ്ടാക്കിയിട്ടുള്ളത് കോണ്‍ഗ്രസ് ആ ആണെന്നും അദ്ദേഹം പറഞ്ഞു. ഡോ.എ.സമ്പത്ത് പരിഭാഷകനായി. സി.പി.ഐ മണ്ഡലം സെക്രട്ടറി എ.എം. റാഫി അധ്യക്ഷത വഹിച്ചു. എല്‍.ഡി.എഫ് മണ്ഡലം സെക്രട്ടറി തട്ടത്തുമല ജയചന്ദ്രന് സ്വാഗതം പറഞ്ഞു. സ്ഥാനാര്‍ത്ഥി ഒ.എസ്. അംബിക, ജില്ലപഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദര്‍ശിനി, ആര്.രാമു, വല്ലൂര്രാജീവ്, കെ. ഷാജി, കിളിമാനൂര്‍ പ്രസന്നന്, വി. ബിനു, ആര്.കെ. ബൈജു, കെ. വത്സലകു മാര്‍, എം. ഷിബു, പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.വി ഷീബ, എസ്. ഷാജു മോള്, വൈസ് പ്രസിഡന്റ് ശ്രീജാ ഉണ്ണികൃ ഷ്ണന്‍, സി.ജെ. രാജേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കോൺഗ്രസ് പറയുന്ന ഗാരന്റി തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ മാത്രമാണെന്ന് മുതിർന്ന സി.പി.എം നേതാവ് പ്രകാശ് കാരാട്ട്. തെലുങ്കാനയിൽ ആറു ഗാരന്റികളാണ് പ്രഖ്യാപിച്ചത്. അതിൽ ഒന്ന് 2,500 രൂപ സ്ത്രീകൾക്ക് പെൻഷൻ നൽകുമെന്നായിരുന്നു. 25മാസമായിട്ട് അത് അക്കൗണ്ടിൽ എത്തിയിട്ടില്ല. വാർധക്യകാല പെൻഷൻ 4,000 രൂപ പ്രഖ്യാപിച്ചതും ലഭിച്ചിട്ടില്ല. എന്നാൽ കേരളത്തിലെ എൽ.ഡി.എഫ് സർക്കാറിന്റെ ഗാരന്റി കഴിഞ്ഞ 10 വർഷമായി ജനങ്ങൾക്ക് അറിയാം.
മെച്ചപ്പെട്ട കേരളത്തെ ഇനിയും മുന്നോട്ട് കൊണ്ടുപോകാൻ എൽ.ഡി.എഫ് സർക്കാർ തുടരണമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. തിരുവനന്തപുരം മണ്ഡലം എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.എസ്. ബിനുകുമാർ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി സുധീർ കരമന, നേതാക്കളായ എം. വിജകുമാർ, സി. ജയൻ ബാബു, എ. സമ്പത്ത്, എൻ. സുന്ദരംപിള്ള, എസ്.എ. സുന്ദർ, തമ്പാനൂർ രാജീവ്, സദാനന്ദൻ എന്നിവർ സംസാരിച്ചു.


