വികസിത സങ്കൽപ് യാത്ര ഉദ്ഘാടനം ചെയ്ത് കോൺഗ്രസിന്‍റെ നഗരസഭാധ്യക്ഷ
text_fieldsകൊച്ചി: കേന്ദ്ര സർക്കാറിന്‍റെ വികസിത ഭാരത സങ്കൽപ് യാത്ര ഉദ്ഘാടനം ചെയ്ത കോൺഗ്രസുകാരിയായ നഗരസഭ ചെയർപേഴ്സന്‍റെ നടപടി വിവാദത്തിൽ. തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ രാധാമണിപ്പിള്ളയാണ് കാക്കനാട് കൊച്ചിൻ സ്പെഷൽ എക്കണോമിക് സോണിനുസമീപം ബി.ജെ.പി തൃക്കാക്കര മണ്ഡലം പ്രസിഡന്‍റ് ബിനുമോന്‍റെ നേതൃത്വത്തിൽ ചൊവ്വാഴ്ച വൈകീട്ട് നടന്ന സങ്കൽപ് യാത്ര ഉദ്ഘാടനം ചെയ്തത്.
കേന്ദ്ര സർക്കാറിന്‍റെ കാമ്പയിൻ പരിപാടിയായ വികസിത് സങ്കൽപ് യാത്രയിൽ പങ്കെടുക്കരുതെന്ന് നേരത്തേതന്നെ നഗരസഭകളിലെ കോൺഗ്രസ് ജനപ്രതിനിധികളുടെ സംഘടനയായ രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സംഘടൻ സർക്കുലർ നൽകിയിരുന്നു.
നേതൃത്വത്തിന്‍റെ വിലക്ക് ലംഘിച്ച് ചെയർപേഴ്സൻ പരിപാടി ഉദ്ഘാടനം ചെയ്തത് കോൺഗ്രസിൽ വ്യാപക വിമർശനത്തിന് വഴിെവച്ചിരിക്കുകയാണ്. നേരത്തേ മരടിൽ സി.പി.എം കൗൺസിലർ സങ്കൽപ് യാത്ര ഉദ്ഘാടനം ചെയ്തതും വിവാദമായിരുന്നു.