Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരഹസ്യചർച്ചയിലൂടെ...

രഹസ്യചർച്ചയിലൂടെ തൃത്താലയില്‍ പ്രശ്നപരിഹാരം; സി.വി. ബാലചന്ദ്രനും വി.ടി. ബല്‍റാമും ഒരേവേദിയിൽ

text_fields
bookmark_border
CV Balachandran, V T Balram
cancel
camera_alt

1. സി.​വി. ബാ​ല​ച​ന്ദ്ര​നും വി.ടി. ബൽറാമും സണ്ണി ജോസഫിനൊപ്പം 2. ഇരുവരും പാർട്ടി പരിപാടിയിൽ

തൃത്താല (പാലക്കാട്): തൃത്താലയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പോരിന് സമവായം. മുതിർന്ന നേതാവും മുന്‍ ഡി.സി.സി അധ്യക്ഷനുമായ സി.വി. ബാലചന്ദ്രനും മുന്‍ എം.എല്‍.എയും കെ.പി.സി.സി മുൻ വൈസ് പ്രസിഡന്‍റുമായ വി.ടി. ബല്‍റാമും തമ്മിലുള്ള പരസ്യപോരിലാണ് അന്ത്യം കുറിച്ചത്.

പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങള്‍ മറനീക്കി പുറത്തുവന്നതോടെയാണ് വിഷയം മുതിര്‍ന്ന നേതാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിന്‍റെ നേതൃത്വത്തില്‍ ഇരുവരെയും വിളിച്ച് രഹസ്യകേന്ദ്രത്തില്‍ വച്ച് ചര്‍ച്ച നടത്തി രമ്യതയിലെത്തിച്ചു.

തൃത്താല മണ്ഡലത്തിലെ പരിപാടികളില്‍ ഇരുകൂട്ടര്‍ക്കും തുല്യപങ്കാളിത്തമുണ്ടാവുന്ന വിധത്തിലാവും ഭാവിയിൽ മുന്നോട്ടുപോവുക. അതിന്‍റെ ഭാഗമായുള്ള തൃത്താലയിലെ ആദ്യ പരിപാടിയായിരുന്നു പൊതുമരാമത്ത് ഓഫിസ് മാര്‍ച്ച്.

വി.ടി. ബല്‍റാം ഉദ്ഘാടകനായും സി.വി. ബാലചന്ദ്രന്‍ മുഖ്യാതിഥിയായും ഒരുമിച്ച് വേദിപങ്കിട്ടു. തുടര്‍ന്ന് ഒരുമിച്ച് ഭക്ഷണം കഴിച്ചാണ് പിരിഞ്ഞത്.

വി.​ടി. ബ​ൽ​റാ​മി​നെ​തി​രെ വിമർശനവുമായി സി.​വി. ബാ​ല​ച​ന്ദ്ര​നാണ് ആദ്യം രംഗത്ത് വന്നത്. ക​പ്പൂ​രി​ൽ ന​ട​ന്ന കു​ടും​ബ​സം​ഗ​മ​ത്തി​ലാ​ണ് സി.​വി. ബാ​ല​ച​ന്ദ്ര​ൻ ബ​ൽ​റാ​മി​നെ​തി​രെ രൂ​ക്ഷ​ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. നൂ​ലി​ൽ കെ​ട്ടി​യി​റ​ക്കി​യ നേ​താ​വാ​ണ് ബ​ൽ​റാ​മെ​ന്നാ​യി​രു​ന്നു ബാ​ല​ച​ന്ദ്ര​ന്റെ വി​മ​ർ​ശ​നം.

പാ​ർ​ട്ടി​ക്ക് വേ​ണ്ടി ഒ​രു പ്ര​വ​ർ​ത്ത​ന​വും ന​ട​ത്താ​തെ, പാ​ർ​ട്ടി​യെ ന​ശി​പ്പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ബ​ൽ​റാ​മി​ൽ നി​ന്നു​ണ്ടാ​കു​ന്ന​ത്. തൃ​ത്താ​ല​യി​ൽ ബ​ൽ​റാം തോ​റ്റ​ത് അ​ഹ​ങ്കാ​ര​വും ധാ​ർ​ഷ്ട്യ​വും കൊ​ണ്ടാ​ണ്. കോ​ൺ​ഗ്ര​സ് നി​ല​നി​ൽ​ക്ക​ണം, പാ​ർ​ട്ടി​ക്ക് മേ​ലെ വ​ള​രാ​ൻ ആ​രെ​ങ്കി​ലും ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​വ​രെ പി​ടി​ച്ച് പു​റ​ത്തി​ട​ണ​മെ​ന്നും ബാ​ല​ച​ന്ദ്ര​ൻ പ​റ​ഞ്ഞി​രു​ന്നു.

വിമർശനത്തി​ന് പിന്നാലെ സി​പ് ലൈ​നി​ൽ തൂ​ങ്ങി​പ്പോ​കു​ന്ന ഫോ​ട്ടോ പ​ങ്കു​വെ​ച്ചാ​ണ് ബ​ൽ​റാം ബാലചന്ദ്രന് മ​റു​പ​ടി ന​ൽ​കി​യ​ത്. ‘സ്‌​നേ​ഹം’ എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് ഫേ​സ്ബു​ക്കി​ൽ ഫോ​ട്ടോ പ​ങ്കു​വെ​ച്ച​ത്.

ബാ​ല​ച​ന്ദ്ര​ന്റെ വി​മ​ർ​ശ​ന​ത്തി​ന് പി​ന്നാ​ലെ സമൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ല പ്ര​വ​ർ​ത്ത​ക​രും ബ​ൽ​റാ​മി​നെ പി​ന്തു​ണ​ച്ച് രം​ഗ​ത്ത് വ​ന്നി​രു​ന്നു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബ​ൽ​റാം തൃ​ത്താ​ല​യി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​വു​മെ​ന്ന സൂ​ച​ന മു​ന്‍നി​ര്‍ത്തി​യാ​ണ് സി.​വി. ബാ​ല​ച​ന്ദ്ര​ൻ പ​ര​സ്യ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

Show Full Article
TAGS:CV Balachandran VT Balram congress Thrithala Constituancy 
News Summary - Problem solved in Thrithala through secret talks; C.V. Balachandran and V.T. Balram on the same stage
Next Story