Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒരുരൂപക്ക് ഷൂ...

ഒരുരൂപക്ക് ഷൂ നൽകാമെന്ന് വാഗ്ദാനം; ആയിരങ്ങളൊഴുകി, തിക്കും തിരക്കും- പൊലീസ് ലാത്തിവീശി

text_fields
bookmark_border
ഒരുരൂപക്ക് ഷൂ നൽകാമെന്ന് വാഗ്ദാനം; ആയിരങ്ങളൊഴുകി, തിക്കും തിരക്കും- പൊലീസ് ലാത്തിവീശി
cancel

കോഴിക്കോട്: ഒരുരൂപ നോട്ടുമായെത്തുന്നവർക്ക് ഷൂ നൽകാമെന്ന വാഗ്ദാനം കേട്ട് കടയിലേക്ക് ആയിരങ്ങൾ ഒഴുകിയെത്തിയത് തിക്കിനും തിരക്കിനും പൊലീസ് ലാത്തിച്ചാർജിനും ഇടയാക്കി. കോഴിക്കോട് വൈക്കം മുഹമ്മദ് ബഷീർ റോഡിലാണ് സംഭവം. ട്രെൻസ് ഫാക്ടറി എന്ന കടയുടയമാണ് ഒരു രൂപ നോട്ടുമായെത്തുന്ന 100 പേർക്ക് ഷൂ നൽകാമെന്ന് സമൂഹമാധ്യമത്തിലൂടെ വാഗ്ദാനം നൽകിയത്. 100 വാച്ചും നൽകാമെന്ന് വാഗ്ദാനമുണ്ടായിരുന്നുവെന്ന് സംഭവ സ്ഥലത്ത് തടിച്ചുകൂടിയ കുട്ടികൾ പറഞ്ഞു. ഇതോടെ കണ്ണൂർ, മലപ്പുറം, തൃശൂർ ജില്ലകളിൽ നിന്നുവരെ കുട്ടികളും യുവാക്കളും മുതിർന്നവരുമായി ജനക്കൂട്ടം ഒഴുകിയെത്തി.

കഴിഞ്ഞ ആഴ്ച ഉദ്ഘാടനം ചെയ്ത ഷോപ്പിൽ ഞായറാഴ്ച പുതിയ ഓഫർ പ്രഖ്യാപിക്കുകയായിരുന്നു. പുലർച്ചെ മുതൽ ആളുകൾ കടക്കുമുന്നിൽ തടിച്ചുകൂടി. കട തുറന്ന സമയത്ത് ആളുകൾ കടയിലേക്ക് ഇരച്ചുകയറുകയും അനിയന്ത്രിതമായ തിരക്കനുഭവപ്പെടുകയും ചെയ്തതോടെ കടയുടമ പൊലീസിൽ വിവരമറയിക്കുകയായിരുന്നു. പൊലീസ് മുന്നറിയിപ്പ് നൽകിയിയിട്ടും ജനക്കൂട്ടം പിരിഞ്ഞുപോവാൻ തയ്യാറായില്ല. തുടർന്ന് ലാത്തിവീശുകയായിരുന്നു. സംഭവത്തിൽ കടയുടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കടയിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കാനുള്ള തന്ത്രമാണ് പിടിവിട്ടുപോയത്.

Show Full Article
TAGS:Keralal News Kozhikode News busines news vipani Offers 
News Summary - Promised to give shoes for one rupee; Thousands flocked, crowding
Next Story