Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘സെലീനയെ കൊലപ്പെടുത്തി...

‘സെലീനയെ കൊലപ്പെടുത്തി മാറിടം മുറിച്ചെടുത്ത് വീട്ടിൽ കൊണ്ടുപോയി’ -അടിമാലി കൊലപാതകത്തിലെ ക്രൂരത വെളിപ്പെടുത്തി പ്രോസിക്യൂഷൻ

text_fields
bookmark_border
Adimali Selina Murder
cancel
camera_alt

പ്രതി ഗിരോഷ്

തൊടുപുഴ: അടിമാലിയി​ലെ സെലീനയെ ഗിരോഷ് കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പ്രോസിക്യൂഷൻ വെളിപ്പെടുത്തൽ. 2017 ഒക്ടോബര്‍ 10 നാണ് ക്രൂരമായ കൊലപാതകം നടന്നത്. സെലീനയെ കത്തികൊണ്ട് കുത്തിവീഴ്ത്തിയ ശേഷം മാറിടം മുറിച്ചെടുത്ത് വീട്ടിൽ കൊണ്ടുപോവുകയായിരുന്നു.

കേസില്‍ തൊടുപുഴ പ്രിൻസിപ്പൽ ജില്ലാ കോടതി പ്രതി തൊടുപുഴ വണ്ടമറ്റം പടികുഴയിൽ ഗിരോഷിനു ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇരുമ്പുപാലം 14-ാം മൈൽ ചാരുവിള പുത്തൻവീട്ടിൽ സിയാദിന്റെ ഭാര്യയാണ് കൊലപ്പെട്ട സെലീന. പ്രതി ഗിരോഷുമായി സെലീനയ്ക്ക് സാമ്പത്തിക തര്‍ക്കങ്ങളുണ്ടായിരുന്നു. ഭാര്യ ഗര്‍ഭിണിയായതിനു പിന്നാലെ ഗിരോഷ് സെലീനയോട് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. പ്രതിയുടെ പേരിൽ സെലീന എടുത്ത വായ്പ തിരിച്ചടയ്ക്കാതെ കുടിശിക വരുത്തിയിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായി പറയുന്നത്.

സെലീനയുടെ വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സെലീനയുടെ കഴുത്തിന് ചുറ്റും ഒൻപതോളം മുറിവുകളുണ്ടായിരുന്നു. കൊലപാതകത്തിനുശേഷം സെലീനയുടെ ഇടതുമാറ് മുറിച്ചെടുത്ത് പ്രതി കൊണ്ടുപോവുകയും ചെയ്തു.

വീട്ടിലെത്തി ഈ ശരീരഭാഗം കംപ്യൂട്ടറിന്റെ യുപിഎസിനു മുകളിൽ വച്ചിട്ട് ഉറങ്ങാൻ കിടന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. മീന്‍കച്ചവടക്കാരനായ ഭര്‍ത്താവ് സിയാദ് രാത്രി വീട്ടിലെത്തിയപ്പോഴാണ് സെലീനയെ ക്രൂരമായി കൊല ചെയ്യപ്പെട്ട വിവരം പുറത്തറിയുന്നത്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ സമീപത്തെ സ്ഥാപനത്തിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ പ്രതി സെലീനയുടെ വീട്ടിലേക്ക് രണ്ടുതവണ വന്നുപോകുന്നതും പതിഞ്ഞിരുന്നു. ഇത് കേസില്‍ നിര്‍ണായക തെളിവായിരുന്നു. മാറിടം വീട്ടില്‍ നിന്നും കണ്ടെത്തിയതും ഗിരോഷിനെ കുടുക്കി. അടിമാലിയിൽ ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തുന്നയാളാണ് ഗിരോഷ്. ഇവിടെ നിന്നാണ് ഗിരോഷും സെലീനയും പരിചയത്തിലാകുന്നത്.

അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കേസിൽ നിർണായക തെളിവുകൾ ലഭിച്ചത്. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊലപാതകത്തിന് ഉപയോഗിച്ച കത്തി, കഴുത്തിൽനിന്ന് മോഷ്ടിച്ച സ്വർണമാല എന്നിവ പ്രതിയുടെ വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തു.

സെലീനയുടെ വീടിന് മുന്നിൽനിന്ന് ശേഖരിച്ച മണ്ണും സംഭവസമയത്ത് ഗിരോഷ് ധരിച്ചിരുന്ന ചെരുപ്പിന്റെ അടിഭാഗത്തെ മണ്ണും ശാസ്ത്രീയ പരിശോധനയിൽ സമാനമാണെന്ന് കണ്ടെത്തിയതും കേസിൽ നിർണായകമായി. ഈ തെളിവുകളെല്ലാം പ്രതിക്കെതിരായ കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് സഹായകമായി.

കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം തടവും 25,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നുവർഷവും മൂന്നുമാസവും അധിക തടവ് അനുഭവിക്കണം. വീട്ടിൽ അതിക്രമിച്ചുകയറിയതിന് മൂന്നുമാസം തടവും വിധിച്ചു. സെലീനയുടെ കഴുത്തിലെ മാല കവർന്നതിന് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 392-ാം വകുപ്പ് പ്രകാരം മൂന്നുവർഷം തടവും 10,000 രൂപ പിഴയും വിധിച്ചു. ഈ പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസം അധിക തടവ് അനുഭവിക്കണം. തടവുശിക്ഷകൾ ഒരേസമയം അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:adimali Crime News Murder News 
News Summary - Prosecution reveals brutality in Adimali saleena murder
Next Story