Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘വിശ്വാസ്യത എന്തിനും...

‘വിശ്വാസ്യത എന്തിനും മീതെ’; ക്രൈംബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കുമെന്ന് പി.എസ്‌.സി; രേഖകൾ വിട്ടുനൽകും

text_fields
bookmark_border
Kerala PSC
cancel

തിരുവനന്തപുരം: പ​​രീ​​ക്ഷ​ ക്ര​മ​ക്കേ​ട്​ സം​ബ​ന്ധി​ച്ച്​ ക്രൈം​​ബ്രാ​​ഞ്ച്​ എ​​സ്.​​ഐ.​​ടി​ അ​ന്വേ​ഷ​ണ​ത്തോട് സഹകരിക്കുമെന്ന് പി.എസ്.സി. ഇന്ന് ചേർന്ന പി.​​എ​​സ്‌.​​സി യോ​ഗത്തിലാണ് തീരുമാനം. കമ്മീഷന്റെ വിശ്വാസ്യത മറ്റെന്തിനേക്കാളും മുകളിലാണെന്നും വിശ്വാസ്യത ഉയർത്തിപ്പിടിക്കുന്നതിനായി ക്രൈംബ്രാഞ്ച് അന്വേഷണത്തെ പൂർണ്ണമായും സ്വാഗതം ചെയ്യുന്നുവെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.

ക്ര​മ​ക്കേ​ടിനെ കുറിച്ച് പി.എസ്.സിയുടെ ആ​ഭ്യ​ന്ത​ര വി​ജി​ല​ൻ​സ്​ അ​ന്വേ​ഷ​ണം നടക്കുന്നതി​നി​ടെ ക്രൈം​ബ്രാ​ഞ്ച്​ അ​ന്വേ​ഷ​ണം പ്രഖ്യാപിച്ചതിൽ ക​മീ​ഷ​നി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന്​ അ​തൃ​പ്തി​യു​ണ്ടായിരുനു. ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ എ​സ്.​ഐ.​ടി അ​ന്വേ​ഷ​ണ​ത്തോ​ട്​ സ​ഹ​ക​രി​ക്കാ​തി​രി​ക്കാ​നും ഫ​യ​ലു​ക​ൾ പി​ടി​ച്ചു​​വെ​ക്കാ​നും ഇവർ നീക്കം നടത്തിയിരുന്നു. എന്നാൽ, അന്വേഷണവുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ രേഖകളും നിയമപരമായി വിട്ടുനൽകാൻ ഇന്ന് നടന്ന യോഗത്തിൽ തീരുമാനമായി.

‘ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളും അവരുടെ രക്ഷാകർത്താക്കളും വലിയ പ്രതീക്ഷയോടെയും വിശ്വാസത്തോടെയും ആശ്രയിക്കുന്ന ഭരണഘടനാ സ്ഥാപനമാണ് കേരള പിഎസ്‌സി. കമ്മീഷനെക്കുറിച്ച് നിലവിൽ ഉയർന്നു വന്നിട്ടുള്ള ആരോപണങ്ങളുടെ വസ്തുതാപരമായ നിജസ്ഥിതി അന്വേഷണത്തിലൂടെ പൊതുസമൂഹത്തിന് ബോധ്യപ്പെടേണ്ടത് കമ്മീഷന്റെ കൂടി ആവശ്യമാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ രേഖകളും നിയമപരമായി വിട്ടുനൽകാൻ കമ്മീഷൻ തയ്യാറാണ്. ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനൊപ്പം ഉദ്യോഗാർത്ഥികളുടെ താൽപര്യങ്ങൾ സംരക്ഷിച്ചും പിഎസ്‌സി തുടർന്നും പ്രവർത്തിക്കും’ - കമ്മീഷൻ വാർത്താകുറിപ്പിൽ പറഞ്ഞു.

അതിനി​ടെ, ആ​സൂ​ത്ര​ണ ബോ​ർ​ഡ്​ പ​​രീ​​ക്ഷ​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട രേ​​ഖ​​ക​​ൾ ആ​​വ​​ശ്യ​​പ്പെ​​ട്ട് ഐ.​ജി എ​സ്. അ​ജി​ത ബീ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​​സ്.​​ഐ.​​ടി ഉ​ട​ൻ പി.​​എ​​സ്‌.​​സി​​ക്ക്​ ഔ​ദ്യോ​ഗി​ക​മാ​യി ക​​ത്ത്​ ന​​ൽ​​കും. പ​രാ​തി​ക്കാ​രെ ക​ഴി​ഞ്ഞ ദി​വ​സം എ​സ്.​ഐ.​ടി തി​രു​വ​ന​ന്ത​പു​ര​ത്ത്​ വി​ളി​ച്ചു​വ​രു​ത്തി മൊ​ഴി​യെ​ടു​ത്തി​രു​ന്നു. തി​ങ്ക​ളാ​ഴ്ച​യും പ​രാ​തി​ക്കാ​രോ​ട്​ എ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ആ​ഭ്യ​ന്ത​ര വി​ജി​ല​ൻ​സ്​ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്​ പി.​എ​സ്.​സി ചെ​യ​ർ​മാ​നി​ൽ​നി​ന്ന്​ മൊ​ഴി​യെ​ടു​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല. പ​രീ​ക്ഷ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രെ ചോ​ദ്യം ചെ​യ്യാ​നും ഫ​യ​ലു​ക​ൾ വി​ളി​ച്ചു​വ​രു​ത്താ​നും മാ​ത്ര​മാ​ണ്​ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​തോ​ടെ നി​ര​വ​ധി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളാ​ണ്​ പ​രാ​തി​യു​മാ​യി സ​ർ​ക്കാ​റി​​നെ​യും ക്രൈം​ബ്രാ​ഞ്ചി​നെ​യും സ​മീ​പി​ക്കു​ന്ന​ത്.

Show Full Article
TAGS:psc crime branch psc exam scam 
News Summary - 'Credibility above all'; PSC to cooperate with Crime Branch probe
Next Story