Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2025 2:20 AM GMT Updated On
date_range 22 Dec 2025 2:20 AM GMTപി.വി. അൻവർ ബേപ്പൂരിൽ മത്സരിക്കുമോ? സ്വാഗതം ചെയ്ത് ഫ്ലക്സ് ബോർഡുകൾ
text_fieldsListen to this Article
ബേപ്പൂർ: മുൻ എം.എൽ.എ പി.വി. അൻവർ അസംബ്ലി തെരഞ്ഞെടുപ്പിൽ ബേപ്പൂരിൽ മത്സരിക്കുമെന്ന സൂചനയോടെ അൻവറിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഫ്ലക്സ് ബോർഡുകൾ ബേപ്പൂരിൽ പ്രത്യക്ഷപ്പെട്ടു. പിണറായിസത്തെയും മരുമോനിസത്തെയും ഇല്ലാതാക്കാൻ തനിക്ക് ബേപ്പൂരിൽ മത്സരിക്കണമെന്ന താൽപര്യം നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സമയത്ത് അൻവർ പ്രഖ്യാപിച്ചിരുന്നു.
ഞായറാഴ്ചയാണ് ബോർഡുകൾ പലയിടത്തും പ്രത്യക്ഷപ്പെട്ടത്. ബേപ്പൂർ അന്താരാഷ്ട്ര ജലമേള ഉദ്ഘാടനം ചെയ്യാൻ സ്ഥലം എം.എൽ.എയും പൊതുമരാമത്ത് ടൂറിസം മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് ഞായറാഴ്ച ബേപ്പൂരിൽ എത്തുന്ന ദിവസം ബോർഡുകൾ സ്ഥാപിച്ചത് കൗതുകമായി. അതേസമയം, യു.ഡി.എഫുമായി അനൗദ്യോഗിക ചർച്ചകൾ നടന്നതായും ബേപ്പൂർ സീറ്റ് പി.വി. അൻവറിന് അനുവദിക്കുമെന്നും സൂചനയുണ്ട്.
Next Story


