വാണിയമ്പലത്ത് കുട്ടികളെ കയ്യിലെടുത്ത് രാഹുൽ ഗാന്ധി
text_fieldsവണ്ടൂർ: വാണിയമ്പലം റെയിൽവേ പ്ലാറ്റ്ഫോം ഉദ്ഘാടനത്തിനിടെ കുട്ടികളെ കൈയിലെടുത്ത് രാഹുൽ ഗാന്ധി. സദസ്സിലെ രണ്ട് കുട്ടികളെ വേദിയിലേക്ക് വിളിച്ചുവരുത്തിയ അദ്ദേഹം മടിയിലിരുത്തി കാര്യങ്ങൾ അന്വേഷിച്ചു.
സഹായിയായി കെ.സി. വേണുഗോപാൽ എം.പിയും കൂടിയതോടെ കുട്ടികൾക്കും ആവേശമായി. കോയമ്പത്തൂർ സ്വദേശി വിനോദ് പത്മനാഭൻ-നടുവത്ത് വിളമ്പത്ത് രേഷ്മ ദമ്പതികളുടെ മകൾ മൂന്നാം ക്ലാസുകാരി ഈഷയും പൂങ്ങോട് നെച്ചിക്കാടൻ സവാദ്-സമീറ ദമ്പതികളുടെ മകൾ നാലാം ക്ലാസുകാരി ഷംനയുമാണ് താരമായത്.
ഈഷ പൊലീസാവണമെന്നും ഷംന ഡോക്ടറാവണമെന്നും ആഗ്രഹം പങ്കുവെച്ചു. പാവങ്ങളെ സംരക്ഷിക്കാനാണ് ജോലി ആഗ്രഹിക്കുന്നതെന്നായിരുന്നു കുട്ടികളുടെ മറുപടി.
ഇക്കാര്യങ്ങൾ ആമുഖമാക്കി പ്രസംഗമാരംഭിച്ച രാഹുൽ ഗാന്ധി നല്ല ചിന്താഗതികളുള്ള നമ്മുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാവണമെന്ന് പറഞ്ഞു. അന്തരിച്ച വാണിയമ്പലം മൊടപ്പിലാശ്ശേരി വാർഡ് അംഗവും ഡി.സി.സി സെക്രട്ടറിയുമായിരുന്ന സി.കെ. മുബാറക്കിെൻറ വീട് സന്ദർശിച്ച രാഹുൽ ഗാന്ധി ചെറുകോട് പോരൂർ വനിതാ വായ്പാ സഹകരണ സംഘത്തിെൻറ സിൽവർ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തശേഷമാണ് മടങ്ങിയത്.