ലോകായുക്ത യോഗം വിളിച്ചെന്ന ആരോപണം; പിണറായിക്ക് മറുപടിയുമായി ആഭ്യന്തരമന്ത്രി
text_fieldsതിരുവനന്തപുരം: ആഭ്യന്തര മന്ത്രി ലോകായുക്ത യോഗം വിളിച്ചെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണത്തിന് മറുപടിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആഭ്യന്തര മന്ത്രി എന്ന നിലയില്‍ താന്‍ ഇടപ്പെട്ടല്ല ലോകായുക്ത യോഗം വിളിച്ചതെന്നും ലോകായുക്ത സര്‍ക്കാറിനോട് ആവശ്യപ്പെട്ടത് അനുസരിച്ചായിരുന്നു യോഗമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാറില്‍ നിന്ന് അടിയന്തര ഇടപെടല്‍ വേണമെന്നും ഭരണനിര്‍വഹണ തടസ്സം നീക്കാന്‍ അത്യാവശ്യമാണെന്നും ലോകായുക്ത ഔദ്യോഗികമായി ആവശ്യപ്പെട്ടത് അനുസരിച്ചാണ് യോഗം ചേര്‍ന്നത്.
പിണറായി വിജയന് ഫെയ്സ്ബുക്കിലൂടെ നടത്തിയ പ്രതികരണം പൂര്‍ണമായി തെറ്റിദ്ധാരണജനകവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണ്. മുമ്പും ഇത്തരത്തില്‍ യോഗം നടന്നിട്ടുണ്ട്. 2006 ആഗസ്റ്റില്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ ലോകായുക്ത യോഗം നടന്നു. 2014 ജൂലൈയില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലും ലോകായുക്ത യോഗം നടന്നു. പിണറായി വിജയന് മുഖ്യമന്ത്രിയായിരിക്കെ ഹൈകോടതി ചീഫ് ജസ്റ്റിസുമായി പലതവണ മീറ്റിങ് നടത്തി. ഹൈകോടതിയെ സ്വാധീനിക്കാനെന്ന് ആരും പറഞ്ഞിട്ടില്ല.
കഴിഞ്ഞ 10 വര്‍ഷമായി ലോകായുക്തയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍വഹിക്കേണ്ട ഭരണപരമായ കാര്യങ്ങളെല്ലാം മുടങ്ങിക്കിടക്കുന്നെന്നും ഇതെല്ലാം ശരിയാക്കാനാണ് ലോകായുക്തയുടെ ആവശ്യ പ്രകാരം യോഗം ചേര്‍ന്നതെന്നും രമേശ് ചെന്നിത്തല ഫെയ്സ് ബുക്കില്‍ കുറിച്ചു.
‘ഓപറേഷൻ തൂഫാൻ രണ്ടാം ഘട്ടം: സംയുക്തമായി നടപ്പാക്കും’
കുറ്റ്യാടി: ഓപറേഷൻ തൂഫാൻ രണ്ടാം ഘട്ടം തിങ്കളാഴ്ച ആരംഭിക്കുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പും, ആഭ്യന്തര വകുപ്പും ചേർന്ന് ജനകീയ മുന്നേറ്റമാക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മാധ്യമ പ്രവർത്തകരോട് പറഞ്ഞു. തദ്ദേശസ്വയം ഭരണ വകുപ്പുമായി ചേർന്ന് അതിവിപുലമായ തരത്തിൽ ഗ്രാമസഭകൾ വരെ തൂഫാൻ പ്രവർത്തനം വ്യാപിപ്പിക്കും. കുറ്റ്യാടി നരിക്കൂട്ടുംചാലിൽ ഓപറേഷൻ തൂഫാനുമായ ബന്ധപ്പെട്ട് വേദിക വായന ശാലയിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകായിരുന്ന അദ്ദേഹം.
തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം. ഷാജിയുമായി വളരെ വിശദമായി ഇക്കാര്യം ചർച്ച ചെയ്തു. കുടംബശ്രീ, ഹരിതകർമ സേന, വിവിധ സംഘടനകൾ എന്നിവയുമായി ചേർന്ന് കേരളത്തിന്റെ ചരിത്രത്തിൽ മുമ്പ് ഇല്ലാത്ത വിധം ബഹുജന മുന്നേറ്റത്തിനാണ് തുടക്കും കുറിക്കുക. തിങ്കളാഴ്ച രാവിലെ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയിൽ വേങ്ങരയിൽ ചേരുന്ന യോഗത്തിലാണ് രണ്ടാം ഘട്ടം തുടങ്ങുക എന്നും അദ്ദേഹം പറഞ്ഞു.


