Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടുക്കിയിൽ...

ഇടുക്കിയിൽ ഏലത്തോട്ടത്തിൽ പാറ ഇടിഞ്ഞുവീണു; തോട്ടമുടമ മരിച്ചു

text_fields
bookmark_border
ഇടുക്കിയിൽ ഏലത്തോട്ടത്തിൽ പാറ ഇടിഞ്ഞുവീണു; തോട്ടമുടമ മരിച്ചു
cancel

കട്ടപ്പന: ഇടുക്കി കട്ടപ്പനക്ക് സമീപം കടാമക്കുഴിയിൽ ഏലത്തോട്ടത്തിലേക്ക് പാറ ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു. തോട്ടം ഉടമയായ ബെന്നി പുരയിടത്തിൽ എന്ന സെബാസ്റ്റ്യൻ (59) ആണ് മരിച്ചത്.

ഏലത്തോട്ടത്തിൽ പണിയെടുക്കുന്നതിനിടെ മുകളിലെ മലയിൽ നിന്ന് പാറ ഇടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. ഇന്ന് രാവിലെ ഭാര്യക്കൊപ്പം ഏലത്തോട്ടത്തിലേക്ക് പണിക്കായി എത്തിയതായിരുന്നു ബെന്നി. മുകളിൽ നിന്ന് പാറ ഇടിഞ്ഞുവീഴുന്നത് കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ബെന്നി ഓടിമാറിയ ഭാഗത്തേക്ക് തന്നെ പാറ ഉരുണ്ടുവരികയായിരുന്നുവെന്നാണ് വിവരം.

പാറക്കല്ലിനും വാട്ടർ ടാങ്കിനും ഇടയിൽ കുടുങ്ങിപ്പോയ ബെന്നിയെ ഏറെ ശ്രമകരമായ ദൗത്യത്തിലൂടെയാണ് ബെന്നിയെ പാറക്കടിയിൽ നിന്ന് പുറത്തെടുത്തത്. ഇവിടെ ഇദ്ദേഹത്തിന് രണ്ട് ഏക്കറോളം ഏലക്കൃഷിയുണ്ട്. മുമ്പ് ഉരുൾപൊട്ടുലണ്ടായ പ്രദേശമാണിത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Idukki News kattappana cardamom plantation Rock fall Landslide Accident News 
News Summary - Rock collapses in Idukki- orchard owner dies
Next Story