Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാങ്ങയിട്ട മീൻ കറിക്ക്...

മാങ്ങയിട്ട മീൻ കറിക്ക് 900 രൂപ; ഗ്യാസ് ക്ഷാമം കുറഞ്ഞിട്ടും ഹോട്ടലുകളിലെ മെനു 'പൊള്ളുന്നു'

text_fields
bookmark_border
food
cancel

കോഴിക്കോട്: വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ ക്ഷാമം തീരുന്നതോടെ ഹോട്ടൽ ഭക്ഷണ വിലയും കുറയുമെന്ന പ്രതീക്ഷയിലായിരുന്നു ആളുകൾ. എന്നാൽ ആ പ്രതീക്ഷ തെറ്റിയിരിക്കുകയാണ്. ഗ്യാസിന്റെ ക്ഷാമം കുറഞ്ഞിട്ടും ഹോട്ടൽ മെനുവിലെ വിഭവങ്ങളുടെ വിലയിൽ ഒരു മാറ്റവുമില്ല. പാചക വാതക സിലിണ്ടർ ക്ഷാമം ഹോട്ടലിലെ ഭക്ഷണ സാധനങ്ങളുടെ വില വർധിപ്പിക്കാൻ വ്യാപാരികൾ അവസരമായി എടുക്കുകയായിരുന്നുവെന്നാണ് ആളുകളുടെ ആരോപണം.

പാചക വാതക സിലിണ്ടറുകൾ കിട്ടാക്കനിയായ സാഹചര്യത്തിലായിരുന്നു ഭക്ഷണസാധനങ്ങൾക്ക് വില വർധിപ്പിക്കാൻ ഹോട്ടലുടമകൾ തീരുമാനിച്ചത്. കരിഞ്ചന്തയിൽ 5000 രൂപയോളം കൊടുത്തായിരുന്നു ആ സമയം വ്യാപാരികൾ സിലിണ്ടറുകൾ വാങ്ങിയിരുന്നത്. വില വർധന പ്രാബല്യത്തിലായതോടെ 12 രൂപയുണ്ടായിരുന്ന ചായക്ക് 15 രൂപയും എണ്ണക്കടികൾക്ക് 15രൂപയിൽ നിന്ന് 20 രൂപയുമായി. പൊറോട്ട, ചപ്പാത്തി, ഊണ്, ബിരിയാണി വിഭവങ്ങളുടെ വിലയിലും മാറ്റമുണ്ടായി. ഓരോ ഹോട്ടലുകളിലും പലതരത്തിലുള്ള വിലയാണ് ഈടാക്കുന്നത്. ചായക്ക് 20 രൂപ വാങ്ങുന്ന റസ്റ്റാറന്റുകളുണ്ട്. വെജിറ്റേറിയൻ ഭക്ഷണത്തിന് പേരു കേട്ട കോഴിക്കോട്ടെ ഒരു ഹോട്ടലിൽ സദ്യക്ക് 120 രൂപയുണ്ടായിരുന്നത് 140 ആക്കി. 60 രൂപയുണ്ടായിരുന്ന സാധാരണ ഊണിന് 80 രൂപയായും വർധിപ്പിച്ചു. നഗരത്തിലെ തന്നെ പ്രമുഖ ഹോട്ടലിലെ മാങ്ങയിട്ട മീൻ കറിക്ക് 900 രൂപയിലേറെ കൊടുക്കണം. മറ്റൊരു ഹോട്ടലിൽ അതേ കറിക്ക് 700 രൂപയാണ്. ബിരിയാണി, മന്തി വിഭവങ്ങളുടെ വിലയും പലതരത്തിലാണ്.

പാചകവാതക സിലിണ്ടർ ക്ഷാമം നേരിട്ടതോടെ ഏറ്റവും കഷ്ടത്തിലായത് തട്ടുകടക്കാരാണ്. പല തട്ടുകടകളും പൂട്ടി. സിലിണ്ടർ ക്ഷാമം കുറച്ചെങ്കിലും കുറഞ്ഞതോടെ ചില കടക്കാർ വീണ്ടും തുറന്നെങ്കിലും പഴയ കച്ചവടം ഇല്ല. ഒരു സമയത്ത് ഈ തട്ടുകടകളിൽ നല്ല തിരക്കായിരുന്നു.

മെ​നു വി​ല കു​റ​ക്കാ​നാ​കി​ല്ലെ​ന്ന് ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റാ​റ​ന്റ് അ​സോ​സി​യേ​ഷ​ൻ

ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല കു​റ​ക്കു​ന്ന രീ​തി​യി​ലേ​ക്ക് ഗ്യാ​സ് വി​ല കു​റ​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ് ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റാ​റ​ന്റ് അ​സോ​സി​യേ​ഷ​ൻ പ​റ​യു​ന്ന വാ​ദം. ഗ്യാ​സി​ന് 180 രൂ​പ​യോ​ള​മാ​ണ് കു​റ​ച്ചി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ 19 കി​ലോ​ഗ്രാം വ​രു​ന്ന സി​ലി​ണ്ട​റി​ന് 3060 രൂ​പ​യാ​ണ്. മാ​ത്ര​മ​ല്ല, പ​ണ്ട​ത്തെ പോ​ലെ സു​ല​ഭ​മാ​യി സി​ലി​ണ്ട​റു​ക​ൾ കി​ട്ടു​ന്നു​മി​ല്ല. സി​ലി​ണ്ട​റി​ന് 500 രൂ​പ​യെ​ങ്കി​ലും കു​റ​ച്ചി​രു​ന്നെ​ങ്കി​ൽ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല പ​ഴ​യ​രീ​തി​യി​ലേ​ക്ക് മാ​റാ​ൻ ക​ഴി​യു​മാ​യി​രു​ന്നു​വെ​ന്നും അ​സോ​സി​യേ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

അ​തോ​ടൊ​പ്പം, സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ർ​ധി​ച്ചി​ട്ടു​ണ്ട്. പാ​ലി​ന്റെ​യും മു​ട്ട​യു​ടെ​യും ഇ​റ​ച്ചി​യു​ടെ​യും വി​ല കൂ​ടി​യി​ട്ടു​ണ്ട്. പ്ലാ​സ്റ്റി​ക് ക​വ​ർ, പ്ലാ​സ്റ്റി​ക് സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​ല കൂ​ടി​യി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​വി​ലെ വി​ല തു​ട​രു​ക​യ​ല്ലാ​തെ മ​റ്റ് മാ​ർ​ഗ​ങ്ങ​ളി​ല്ലെ​ന്നും അ​സോ​സി​യേ​ഷ​ൻ വ്യ​ക്ത​മാ​ക്കി. അ​തു​പോ​ലെ ഹോ​ട്ട​ലു​ക​ളി​ലെ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളു​ടെ വി​ല ഏ​കീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​സോ​സി​യേ​ഷ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. കാ​ര​ണം ഓ​രോ ഹോ​ട്ട​ലു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ വ്യ​ത്യ​സ്ത​മാ​യി​രി​ക്കും. ഉ​ദാ​ഹ​ര​ണ​ത്തി​ന് ചാ​യ​ക്ക് വി​ല​യേ​റി​യ ബ്രാ​ൻ​ഡി​ന്റെ ചാ​യ​പ്പൊ​ടി ഉ​പ​യോ​ഗി​ക്കു​ന്ന ഹോ​ട്ട​ലു​ക​ളു​ണ്ടെ​ന്നും അ​സോ​സി​യേ​ഷ​ൻ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി.

Show Full Article
TAGS:Latest Kerala News Hotel menu cooking gas cylinder shortage Hotel Food price Kozhikkod 
News Summary - Rs 900 for fish curry with mango; Menus in hotels 'burn' despite gas shortage
Next Story