Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറബർ വില റെക്കോഡിൽ;...

റബർ വില റെക്കോഡിൽ; നേട്ടമില്ലാതെ കർഷകർ

text_fields
bookmark_border
റബർ വില റെക്കോഡിൽ; നേട്ടമില്ലാതെ കർഷകർ
cancel

കോട്ടയം: റബർ വില റെക്കോഡിലേക്ക് കുതിച്ചിട്ടും നേട്ടമില്ലാതെ കർഷകർ. കടുത്ത വേനലിൽ ഉൽപാദനം നാമമാത്രമായതാണ് കർഷകർക്ക് തിരിച്ചടിയായത്. ചരിത്രത്തിലാദ്യമായി 300 രൂപ തൊടുമെന്ന സൂചന നൽകിയാണ് വില കുതിക്കുന്നത്. ആർ.എസ്.എസ്. 4 ഗ്രേഡ് റബർ 2024 ആഗസ്റ്റ് ഒമ്പതിലെ 255 രൂപയെന്ന റെക്കോഡ് തകർത്ത് വ്യാഴാഴ്ച കോട്ടയത്ത് 258 രൂപക്കാണ് വ്യാപാരം നടന്നത്. വെള്ളിയാഴ്ച 257 രൂപയായിരുന്നു വ്യാപാരിവില. ചില കമ്പനികൾ 262 രൂപക്കുവരെ വ്യാപാരികളിൽനിന്ന് റബർ വാങ്ങി.

രാജ്യാന്തര വിലയിലെ ഉയർച്ചയും വിപണിയിലെ ക്ഷാമവുമാണ് വില വർധനക്ക് കാരണം. ബാങ്കോക്ക് വിപണിയിൽ കിലോക്ക് 283.17 രൂപയായതിന് പിന്നാലെയാണ് ആഭ്യന്തര വിലയിലും കുതിപ്പുണ്ടായത്. തായ്ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ഉൽപാദനം കുറഞ്ഞതാണ് രാജ്യാന്തര വിപണിയിലെ വില വർധനക്ക് കാരണം.

ഈ വിലക്ക് ഇറക്കുമതി നഷ്ടമായത് ആഭ്യന്തര വിലയും കൂട്ടി. ആർ.എസ്.എസ് 4 ഗ്രേഡിന് മാത്രമേ 250 രൂപക്ക് മുകളിലായിട്ടുള്ളൂ. ആർ.എസ്.എസ് 5ന് 10 രൂപയോളം കുറവാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് മോശം റബർ വ്യാപകമായി വരുന്നതാണ് രണ്ടാം ഗ്രേഡിന് വില കുറയാൻ കാരണം.

Show Full Article
TAGS:Rubber prices Kerala News news Farmers 
News Summary - Rubber prices at record high; farmers without any gains
Next Story