സി.പി.എം യോഗത്തില്‍ കൈയാങ്കളി; തർക്കത്തിന് കാരണം ലാസ്റ്റ് ഗ്രേഡ് നിയമനം
text_fieldsകൂറ്റനാട് (പാലക്കാട്): കുമരനല്ലൂരിലെ സി.പി.എം കപ്പൂർ ബ്രാഞ്ച് കമ്മിറ്റി ഓഫിസിൽ കൈയാങ്കളി. ലോക്കൽ കമ്മിറ്റി അംഗങ്ങൾ ചേരിതിരിഞ്ഞ് ഉന്തും തള്ളുമുണ്ടായതിനെ തുടര്‍ന്ന് യോഗം നിർത്തിവെച്ചു.
കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. പഞ്ചായത്തിലെ 11ാം വാര്‍ഡിലുള്ള ഹോമിയോ ആശുപത്രിയിലെ ലാസ്റ്റ് ഗ്രേഡ് നിയമനത്തെക്കുറിച്ചുള്ള ചർച്ചയാണ് പ്രശ്നത്തിന് തുടക്കമിട്ടത്.
ആ വാർഡിൽ നിന്നുള്ള, രോഗി കൂടിയായ ഒരാളുടെ പേര് നിർദേശിച്ച് അദ്ദേഹത്തിന് പ്രഥമ പരിഗണന നൽകണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. മറുവിഭാഗം മറ്റൊരു പേര് നിർദേശിച്ചതോടെ തർക്കമായി.
തൃത്താല ഏരിയ സെക്രട്ടറി ടി.പി. മുഹമ്മദിന്റെ നിർദേശം പോലും സ്വീകരിക്കാതെ തർക്കം തുടർന്നു. ബഹളമായതോടെ യോഗം നിർത്തിവെച്ചതായി ഏരിയ സെക്രട്ടറി അറിയിക്കുകയായിരുന്നു.