Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല തീർഥാടകരുടെ ബസ്...

ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് 10ലേറെ പേർക്ക് പരിക്ക്; ഒരാളുടെ കൈ അറ്റു

text_fields
bookmark_border
ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് 10ലേറെ പേർക്ക് പരിക്ക്; ഒരാളുടെ കൈ അറ്റു
cancel
Listen to this Article

തൊടുപുഴ: പീരുമേട്ടിന് സമീപം കുട്ടിക്കാനത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ദേശീയപാതയിൽ കുട്ടിക്കാനത്തിനടുത്ത വളഞ്ഞങ്ങാനത്ത് ഇന്ന് രാവിലെ 6:10നാണ് അപകടം.

തമിഴ്നാട് കരൂർ സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. നിയന്ത്രണംവിട്ട ബസ് റോഡിലേക്ക് തന്നെ മറിയുകയായിരുന്നു. ബസിൽ നാൽപതിലേറെ യാത്രക്കാർ ഉണ്ടായിരുന്നു. പത്തിലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇതിൽ രണ്ടുപേർക്ക് തലക്കാണ് പരിക്ക്. ഒരാളുടെ കൈ അറ്റുപോയി.

അതുവഴികടന്നുപോയ വാഹനയാത്രികരും പൊലീസും ചേർന്നാണ് പരിക്കേറ്റവരെ രക്ഷിച്ച് മുണ്ടക്കയത്തെ ആശുപത്രിയിൽ എത്തിച്ചത്.

Show Full Article
TAGS:Sabarimala pilgrim overturns Accidents 
News Summary - Sabarimala pilgrim bus overturns, injuring over 10
Next Story