Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ​മ​സ്ത നൂ​റാം...

സ​മ​സ്ത നൂ​റാം വാ​ർ​ഷി​ക​ത്തി​ന് ആ​വേ​ശോ​ജ്ജ്വ​ല സ​മാ​പ​നം; 'വിട്ടുപോയ സുന്നി സംഘടനകള്‍ മാതൃസംഘടനയിലേക്ക് തിരിച്ചുവരണം'

text_fields
bookmark_border
സ​മ​സ്ത നൂ​റാം വാ​ർ​ഷി​ക​ത്തി​ന് ആ​വേ​ശോ​ജ്ജ്വ​ല സ​മാ​പ​നം; വിട്ടുപോയ സുന്നി സംഘടനകള്‍ മാതൃസംഘടനയിലേക്ക് തിരിച്ചുവരണം
cancel
camera_alt

കു​ണി​യ​യി​ൽ സ​മ​സ്ത നൂ​റാം വാ​ർ​ഷി​ക മ​ഹാ​സ​മ്മേ​ള​ന​ത്തി​ന്റെ സമാപനസ​മ്മേ​ള​ന​ത്തി​ന്റെ രാ​ത്രി ദൃ​ശ്യം (photo: പി. ​സ​ന്ദീ​പ്)

കു​ണി​യ (കാ​സ​ർ​കോ​ട്): സ​മ​സ്ത നൂ​റാം വാ​ർ​ഷി​ക​ത്തി​ന് ആ​വേ​ശോ​ജ്ജ്വ​ല സ​മാ​പ​നം. രാ​ത്രി എ​ട്ടോ​ടെ തു​ട​ങ്ങി​യ പൊ​തു​സ​മ്മേ​ള​നം ഈ​ജി​പ്ത് അ​ല്‍ അ​സ്ഹ​ര്‍ യൂ​നി​വേ​ഴ്‌​സി​റ്റി റെ​ക്ട​ര്‍ ഡോ. ​സ​ലാ​മ ജു​മു​അ ദാ​വൂ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ​സ്ത അ​ധ്യ​ക്ഷ​ന്‍ മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍, ക​ര്‍ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ര്‍, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​എ​ൽ.​എ, ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി, പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, ബം​ഗ​ളൂ​രു വി​ക​സ​ന അ​തോ​റി​റ്റി ചെ​യ​ര്‍മാ​ന്‍ എ​ന്‍.​എ. ഹാ​രി​സ്, എം.​എ. യൂ​സു​ഫ​ലി, ഗ​ള്‍ഫാ​ര്‍ മു​ഹ​മ്മ​ദ​ലി, പു​തു​ച്ചേ​രി പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ര്‍. ശി​വ എം.​എ​ല്‍.​എ, പു​തു​ച്ചേ​രി എം.​പി വി. ​വൈ​ദ്യ​ലിം​ഗം, കു​ണി​യ ഗ്രൂ​പ്പ് ഓ​ഫ് ഇ​ന്‍സ്റ്റി​റ്റ്യൂ​ഷ​ന്‍സ് ചെ​യ​ര്‍മാ​ന്‍ ഇ​ബ്രാ​ഹിം അ​ഹ​മ്മ​ദ​ലി ഹാ​ജി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സ​മ​സ്ത ജ​ന​റ​ല്‍സെ​ക്ര​ട്ട​റി പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്ലി​യാ​ര്‍ ശ​താ​ബ്ദി സ​ന്ദേ​ശം ന​ൽ​കി. കേ​ര​ള​ത്തി​ന​ക​ത്തു​നി​ന്നും പു​റ​ത്തും ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​മു​ള്ള 33313 പ്ര​തി​നി​ധി​ക​ൾ പ​​ങ്കെ​ടു​ക്കു​ന്ന പ്ര​തി​നി​ധി ക്യാ​മ്പും സ​മാ​പി​ച്ചു.

നൂ​റാ​ണ്ട് തി​ക​ച്ച സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ​യു​ടെ പി​റ​വി​യാ​ഘോ​ഷം ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും ച​രി​ത്ര​മാ​യി. കു​ണി​യ​യി​ലെ മ​ഹാ​സ​മ്മേ​ള​ന വേ​ദി ല​ക്ഷ്യ​മി​ട്ട് രാ​വി​ലെ മു​ത​ൽ ആ​ളു​ക​ളു​ടെ ഒ​ഴു​ക്കാ​യി​രു​ന്നു. ഉ​ച്ച​യോ​ടെ ദേ​ശീ​യ​പാ​ത ഉ​ൾ​പ്പെ​ടെ പ്ര​ധാ​ന​പാ​ത​ക​ളെ​ല്ലാം പ്ര​വ​ർ​ത്ത​ക​രെ​കൊ​ണ്ട് നി​റ​ഞ്ഞു. വൈ​കീ​ട്ട് എ​ട്ടോ​ടെ പൊ​തു​സ​മ്മേ​ള​നം തു​ട​ങ്ങും​മു​മ്പേ സ​മ്മേ​ള​ന ന​ഗ​രി നി​റ​ഞ്ഞു​ക​വി​ഞ്ഞു. ​

വിട്ടുപോയ സുന്നി സംഘടനകള്‍ മാതൃസംഘടനയിലേക്ക് തിരിച്ചുവരണം

കുണിയ: സുന്നി സംഘടനകളുടെ ഐക്യം ആഹ്വാനം ചെയ്ത് സമസ്ത നൂറാം വാർഷിക മഹാസമ്മേളനം. മാതൃസംഘടനയിൽനിന്ന് അകന്നുപോയവർ എല്ലാവരും തിരികെ വരണമെന്ന് അധ്യക്ഷ പ്രസംഗത്തിൽ സമസ്ത അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആവശ്യപ്പെട്ടു. സമസ്തയിൽനിന്ന് കുറേ സംഘടനകളും വ്യക്തികളും പുറത്തുപോയിട്ടുണ്ടെന്നും അതിൽ ചിലർ സ്വന്തം നിലക്ക് പോയതാണെന്നും അദ്ദേഹം പറഞ്ഞു. ചില സംഘടനകളെ മാറ്റി നിർത്തിയതാണ്. എല്ലാവരും മാതൃസംഘടനയിൽ വരണമെന്നാണ് മുശാവറ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

സമസ്തയുടെ ശക്തിയെന്തെന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലായി. ഈശക്തി സമസ്ത എന്നും പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. ഇവിടെ കൂടിയ ആളുകളെ കണ്ടപ്പോൾ എല്ലാവർക്കും സമസ്ത​യു​ടെ വലിപ്പം ഒന്നുകൂടി തിരിച്ചറിയാൻ സാധിച്ചു. സമസ്തയുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ വിട്ടുപോയവർ മുന്നോട്ടുവരണം. ഒത്തൊരുമിച്ചു പോകാനാണ് എല്ലാവരും ശ്രമിക്കേണ്ടത്. സമസ്ത വിളിച്ചപ്പോൾ പലരും ഇവിടെ വന്നു. പലരും വരിക മാത്രമല്ല, സമസ്ത പോകേണ്ടെന്നു പറഞ്ഞാല്‍ പോകില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

സമസ്തക്ക് അഖിലേന്ത്യാ ജംഇയ്യത്തുൽ ഉലമ ഉണ്ടാക്കാൻ സാധിക്കും. പക്ഷേ, എന്തിനാണ് അങ്ങനെയൊരു സംവിധാനമെന്ന് അറിയാത്തതിനാൽ ഇപ്പോഴുള്ളതുതന്നെ മതിയെന്നും അദ്ദേഹം പറഞ്ഞു. ശതാബ്ദിയുടെ ഭാഗമായി സമസ്തക്ക് അഞ്ചുവര്‍ഷത്തെ പദ്ധതികളുണ്ട്. ദേശീയതലത്തിൽ വിദ്യാഭ്യാസ പദ്ധതി വ്യാപിപ്പിക്കും. രാജ്യത്തിന്റെ സൗഹൃദവും സഹിഷ്ണുതയും നിലനിര്‍ത്തിയാകും സമസ്തയുടെ പ്രവര്‍ത്തനം. ബിദ്ഈ പ്രസ്ഥാനക്കാരോടും വ്യാജ ത്വരീഖത്തുകാരോടും യോജിപ്പില്ല. സമസ്തയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാവണം പോഷക സംഘടനകള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും ജിഫ്രി തങ്ങള്‍ വിശദീകരിച്ചു.

‘സി.ഐ.സി വിഷയത്തിൽ പരമാവധി ചർച്ച നടത്തി’

കു​ണി​യ (കാ​സ​ർ​കോ​ട്): സി.​ഐ.​സി വി​ഷ​യ​ത്തി​ൽ പ​ര​മാ​വ​ധി ച​ർ​ച്ച ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും സ​മ​സ്ത മു​ന്നോ​ട്ടു​വെ​ച്ച മു​ഴു​വ​ൻ നി​ബ​ന്ധ​ന​ക​ളും അം​ഗീ​ക​രി​ച്ചാ​ൽ ഒ​രു​മി​ച്ച് മു​ന്നോ​ട്ട് പോ​കു​ന്ന​തി​ൽ ത​ട​സ്സ​മി​ല്ലെ​ന്നും സ​മ​സ്ത മു​ശാ​വ​റ അം​ഗം വാ​ക്കോ​ട് മൊ​യ്തീ​ൻ കു​ട്ടി ഫൈ​സി. സ​മ​സ്ത ശ​താ​ബ്ദി സ​മ്മേ​ള​ന ക്യാ​മ്പി​ൽ ‘സ​മ​സ്ത നൂ​റ്റാ​ണ്ടു​ക​ളു​ടെ വ​ഴി’ വി​ഷ​യ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വാ​ഫി സം​വി​ധാ​നം സ​മ​സ്ത​യു​ടെ ത​ണ​ലി​ൽ വ​ള​ർ​ന്ന​താ​ണെ​ന്നും അ​തി​ന്റെ ആ​സ്ഥാ​ന​മാ​യി​രു​ന്ന വ​ളാ​ഞ്ചേ​രി മ​ർ​ക്ക​സി​നു​വേ​ണ്ടി താ​ൻ അ​ട​ക്ക​മു​ള്ള​വ​ർ പ്ര​വ​ർ​ത്തി​ച്ച​വ​രാ​ണെ​ന്നും തെ​റ്റു​തി​രു​ത്തി ക​ട​ന്നു​വ​ന്നാ​ൽ ആ​രെ​യും സ്വീ​ക​രി​ക്കു​ന്ന പാ​ര​മ്പ​ര്യ​മാ​ണ് സ​മ​സ്ത​യു​ടേ​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Show Full Article
TAGS:Samastha samastha conference 
News Summary - samastha conference Closing ceremony
Next Story