Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രചാരണത്തിന് ഫ്ലക്സും...

പ്രചാരണത്തിന് ഫ്ലക്സും പോസ്റ്ററും ഒഴിവാക്കിയത് വഴി 79 ലക്ഷം ലാഭിക്കാനായി; ഇത് ജനങ്ങൾക്ക് വേണ്ടി പ്രയോജനപ്പെടുത്തുമെന്ന് ചാണ്ടി ഉമ്മൻ

text_fields
bookmark_border
പ്രചാരണത്തിന് ഫ്ലക്സും പോസ്റ്ററും ഒഴിവാക്കിയത് വഴി 79 ലക്ഷം ലാഭിക്കാനായി;  ഇത് ജനങ്ങൾക്ക് വേണ്ടി പ്രയോജനപ്പെടുത്തുമെന്ന് ചാണ്ടി ഉമ്മൻ
cancel

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്ലക്സും പോസ്റ്ററും ഒഴിവാക്കിയത് വഴി 79 ലക്ഷം ലാഭിക്കാനായെന്ന് ചാണ്ടി ഉമ്മൻ. ഇത് ജനങ്ങൾക്ക് വേണ്ടി പ്രയോജനപ്പെടുത്തുമെന്നും പ്രചാരണത്തിന് ഇരുപത്തിയൊന്ന് ലക്ഷം രൂപയെ ചെലവാക്കിയിട്ടുള്ളുവെന്നും ചാണ്ടി ഉമ്മൻ മാധ‍്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം പ്രസ്സ് ക്ലബിന്‍റെ ലീഡേഴ്സ് മീറ്റ് എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക​ഴി​ഞ്ഞ ത​വ​ണ അ​ഞ്ചു​സീ​റ്റി​ൽ മു​ന്നി​ൽ നി​ന്ന എ​ൽ.​ഡി.​എ​ഫി​നെ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ നി​ലം​പ​രി​ശാ​ക്കി യു.​ഡി.​എ​ഫ്​ കോ​ട്ട​യ​ത്തെ ഒ​മ്പ​തു സീ​റ്റുകൾ തൂ​ത്തു​വാ​രി. എ​ല്ലാ കാ​ല​ത്തും എ​ൽ.​ഡി.​എ​ഫി​ന്​​ അ​ഭി​മാ​നം ആ​യി​രു​ന്ന ചു​വ​ന്ന മ​ണ്ണാ​യ വൈ​ക്കം പോ​ലും ബാ​ക്കി​​വെ​ച്ചി​ല്ല. ഏ​റ്റു​മാ​നൂ​രി​ൽ ഡി.​സി.​സി പ്ര​സി​ഡ​ന്‍റ്​ നാ​ട്ട​കം സു​രേ​ഷി​നു മു​ന്നി​ൽ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ന്​ അ​ടി പ​ത​റി​യ​പ്പോ​ൾ മു​ൻ മ​ന്ത്രി തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​നും സി​റ്റി​ങ്​ എം.​എ​ൽ.​എ​മാ​രാ​യ ചാ​ണ്ടി ഉ​മ്മ​നും മോ​ൻ​സ്​ ജോ​സ​ഫും അ​നാ​യാ​സ ജ​യം നേ​ടി.

പാ​ലാ​യി​ൽ മാ​ണി സി. ​കാ​പ്പ​നു​മു​ന്നി​ൽ ജോ​സ്​ കെ. ​മാ​ണി ര​ണ്ടാം​വ​ട്ട​വും പ​രാ​ജ​യം രു​ചി​ച്ചു. സി​റ്റി​ങ്​ എം.​എ​ൽ.​എ​മാ​രാ​യ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ, ഡോ. ​എ​ൻ. ജ​യ​രാ​ജ്, അ​ഡ്വ. ജോ​ബ്​ മൈ​ക്കി​ൾ എ​ന്നി​വ​ർ തോ​റ്റു. പൂ​ഞ്ഞാ​റി​ൽ എം.​ജെ. അ​ഡ്വ. സെ​ബാ​സ്റ്റ്യ​നാ​ണ്​​ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ പ്ര​ഫ. റോ​ണി കെ. ​ബേ​ബി ഡോ. ​ജ​യ​രാ​ജി​നെ​യും ച​ങ്ങ​നാ​ശ്ശേ​രി​യി​ൽ വി​നു ജോ​ബ്​ അ​ഡ്വ. ജോ​ബ്​ മൈ​ക്കി​ളി​നെ​യും തോ​ൽ​പ്പി​ച്ചു. പി.​സി. ജോ​ർ​ജും മ​ക​ൻ ഷോ​ൺ ജോ​ർ​ജും മൂ​ന്നാം സ്ഥാ​നം​കൊ​ണ്ട്​ തൃ​പ്തി​പ്പെ​ട്ടു.

Show Full Article
TAGS:Chandy Oommen assembly election Kottayam 
News Summary - Saved 79 Lakhs by Avoiding Flex Boards and Posters for Campaign; Will Use This for the People, says Chandy Oommen
Next Story