Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2026 8:27 AM GMT Updated On
date_range 21 Oct 2026 8:27 AM GMTബസിടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം
text_fieldsകോട്ടയം: സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡിൽ വീണതിനുപിന്നാലെ ദേഹത്ത്കൂടെ ബസ് കയറിയിറങ്ങി യാത്രികരായ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. മീനടം സ്വദേശിനികളായ ആഷ്‌ലി(25), കൃപ (24) എന്നിവരാണ് മരിച്ചത്. കോട്ടയം പാമ്പാടി പതിമൂന്നാം മൈലിലാണ് അപകടം.
കട്ടപ്പനയിൽ നിന്ന് കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന സിഎംഎസ് എന്ന സ്വകാര്യബസാണ് അപകടത്തിനിടയാക്കിയത്.
തൊട്ടുമുൻപിൽ പോയ കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ യുവതികൾ സഞ്ചരിച്ച സ്കൂട്ടറും ബ്രേക്കിടുകയായിരുന്നു. തുടർന്ന് നിയന്ത്രണം തെറ്റി മറിയുകയും യുവതികൾ റോഡിലേക്ക് വീഴുകയും ചെയ്തു. ഈ സമയം എതിർദിശയിൽ കട്ടപ്പനയിൽ നിന്ന് കോട്ടയത്തേക്ക് വന്ന സിഎംഎസ് ബസ് ഇവരുടെ ശരീരത്തിലൂടെ കയറിയിറങ്ങി. രണ്ടുപേരും അപകടസ്ഥലത്ത് തന്നെ തൽക്ഷണം മരിച്ചു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Next Story


