Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബസ് ശരീരത്തിലൂടെ...

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

text_fields
bookmark_border
ബസ് ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു
cancel
Listen to this Article

തൃശൂർ: കൊടകരയില്‍ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. ഇരിങ്ങാലക്കുട സ്വദേശി ആഫിദ (28) ആണ് മരിച്ചത്.

ഇന്നലെ രാത്രി കൊടകര വെള്ളിക്കുളങ്ങര റോഡിലാണ് അപകടമുണ്ടായത്. ആഫിദ ഓടിച്ചിരുന്ന സ്‌കൂട്ടര്‍ മറ്റൊരു ബൈക്കില്‍ ഇടിക്കുകയായിരുന്നു. റോഡിൽ വീണ ആഫിദയുടെ ദേഹത്തിലൂടെ ഈ സമയം അതുവഴി വന്ന ബസ് കയറിയിറങ്ങുകയായിരുന്നു.

സംഭവസ്ഥലത്ത് വെച്ച് തന്നെ ആഫിദ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Show Full Article
TAGS:Road Accident Accident Death Obituary 
News Summary - Scooter passenger dies after bus runs over her body
Next Story