ടിപ്പർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
text_fieldsചെങ്ങന്നൂർ: ടിപ്പർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. ചെന്നിത്തല തൃപ്പെരുംന്തുറ സന്തോഷ് ഭവനിൽ സുരേന്ദ്രൻ (68) ആണ് മരിച്ചത്. പൊടിയാടി കുടകുത്തി പടിക്ക് സമീപത്തെ കൊടുംവളവിൽ ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം.
തിരുവല്ല ഭാഗത്ത് നിന്നും പൊടിയാടിയിലേക്ക് മണ്ണ് കയറ്റി എത്തിയ ടിപ്പറിന്‍റെ പിൻ ചക്രം സുരേന്ദ്രൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ തട്ടുകയായിരുന്നു. തുടർന്ന് ലോറിക്ക് അടിയിലേക്ക് തെറിച്ചു വീണ സുരേന്ദ്രന്റെ തലയിൽ കൂടി ടിപ്പറിന്‍റെ പിൻ ചക്രം കയറി ഇറങ്ങിയതാണ് അപകട കാരണം.
സുരേന്ദ്രന്റെ മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഒരിപ്രം പുത്തുവിളപ്പടി നവോദയ ജങ്ഷനിൽ അഭിരാമി എന്ന ഫാൻസി സെന്‍റർ നടത്തിവരുകയായിരുന്നു. ചെന്നിത്തല കിഴക്കേഴി 5695 നമ്പർ ഗുരുധർമാനന്ദജി സ്മാരക എസ് .എൻ .ഡി .പി.മുൻ ഭരണ സമിതിഅംഗമാണ്.
ഭാര്യ: സുഭദ്ര. മക്കൾ: സന്തോഷ്, ശാലിനി. മരുമക്കൾ: സുജിത, വിപിൻദാസ്. സംസ്ക്കാരം ഞായറാഴ്ച ഉച്ചക്ക് മൂന്നിനു വീട്ടുവളപ്പിൽ