കരിയാത്തുംപാറയിൽ ഏഴുവയസ്സുകാരി മുങ്ങി മരിച്ചു
text_fieldsകൂരാച്ചുണ്ട് (കോഴിക്കോട്): ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കരിയാത്തുംപാറയിലെ പുഴയിൽ ആറ് വയസ്സുകാരി മുങ്ങി മരിച്ചു. രാമനാട്ടുകര സ്വദേശി വാഴപ്പെറ്റത്തറ അമ്മദിന്റെയും നസീമയുടെയും മകൾ കെ.ടി. അബ്റാറയാണ് (ഏഴ്) മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് മൂന്നിനാണ് സംഭവം. രാമനാട്ടുകരയിൽനിന്ന് ട്രാവലറിലെത്തിയ സംഘത്തിലെ കുട്ടികൾ ടൂറിസം കേന്ദ്രത്തിലെ ഗേറ്റിനു മുൻവശത്തെ പുഴയിൽ കളിക്കുമ്പോഴാണ് കുട്ടി അപകടത്തിൽപെട്ടത്. ഏകദേശം അരക്കു താഴെ മാത്രം വെള്ളമുള്ള ഭാഗത്താണ് അപകടം സംഭവിച്ചത്.
സംഭവം ശ്രദ്ധയിൽപെട്ട ഉടനെ വിനോദസഞ്ചാരികളും ടൂറിസം ഗൈഡുകളും ചേർന്ന് കൂരാച്ചുണ്ട് സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ശുശ്രൂഷകൾക്കുശേഷം മൊടക്കല്ലൂർ മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും മരിച്ചു.


