ബസ് യാത്രക്കിടെ ഷിംജിതയെ ഒരാൾ ശല്യം ചെയ്തെന്ന് പൊലീസിൽ പരാതി നൽകി സഹോദരൻ
text_fieldsകോഴിക്കോട്: ഇൻസ്റ്റഗ്രാമിലൂടെ ലൈംഗികാതിക്രമ ആരോപണം നടത്തിയതിനെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ യുവതി അറസ്റ്റിലായതിനു പിന്നാലെ യുവതിക്ക് ബസിൽ ലൈംഗികാതിക്രമം നേരിട്ടുവെന്ന് പൊലീസിൽ പരാതി. അറസ്റ്റിലായ ഷിംജിത മുസ്തഫയുടെ സഹോദരൻ സിയാദാണ് പരാതി നൽകിയത്.
ഷിംജിതയുടെ ആരോപണങ്ങൾ തള്ളുന്നതാണ് പൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ട്. ബസിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ ആരോപണം ശരിവെക്കുന്ന തരത്തിൽ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. ദീപക്കുൾപ്പെടുന്ന ഏഴോളം വിഡിയോകളാണ് ഷിംജിതയുടെ ഫോണിൽ നിന്ന് കണ്ടെത്തിയിട്ടുള്ളത്. ഇതിലും അസ്വാഭാവികമായി ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഷിംജിത സാമൂഹ്യമാധ്യമത്തിൽ വിഡിയോ പ്രചരിപ്പിച്ചതിനെ തുടർന്നുള്ള മനോവിഷമത്തിൽ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു.ദീപക് കിടപ്പു മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ ഷിംജിതയെ മെഡിക്കൽ കോളേജ് പൊലീസ് കഴിഞ്ഞ ദിവസം പിടികൂടി.


