Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലക്കാട് ശോഭയും...

പാലക്കാട് ശോഭയും മലമ്പുഴയിൽ കൃഷ്ണകുമാറും ബി.ജെ.പി സ്ഥാനാർഥികളായേക്കും

text_fields
bookmark_border
പാലക്കാട് ശോഭയും മലമ്പുഴയിൽ കൃഷ്ണകുമാറും ബി.ജെ.പി സ്ഥാനാർഥികളായേക്കും
cancel
camera_alt

പ്രതീകാത്മക ചിത്രം

പാ​ല​ക്കാ​ട്: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് സം​സ്ഥാ​നം അ​ടു​ത്ത​തോ​ടെ ബി.​ജെ.​പി​യു​ടെ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ശോ​ഭ സു​രേ​ന്ദ്ര​ൻ പാ​ല​ക്കാ​ട്ടും സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​കൃ​ഷ്ണ​കു​മാ​ർ മ​ല​മ്പു​ഴ​യി​ലും മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന. ജി​ല്ല​യി​ൽ ബി.​ജെ.​പി ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ണു​ന്ന ര​ണ്ടു നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളാ​ണ് പാ​ല​ക്കാ​ടും മ​ല​മ്പു​ഴ​യും. ശോ​ഭ സു​രേ​ന്ദ്ര​നോ​ട് ദേ​ശീ​യ നേ​തൃ​ത്വം മ​ത്സ​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നാ​ണ് വി​വ​രം. ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ലും ബി.​ജെ.​പി ക​ഴി​ഞ്ഞ ര​ണ്ടു നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യി​രു​ന്നു.

മ​ല​മ്പു​ഴ​യി​ൽ 2106, 2021 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കോ​ൺ​ഗ്ര​സ് മൂ​ന്നാം സ്ഥാ​ന​ത്തും ബി.​ജെ.​പി ര​ണ്ടാ​മ​തു​മാ​ണ്. 2016നെ ​അ​പേ​ക്ഷി​ച്ച് 2021ൽ ​വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം 3800ഓ​ളം കൂ​ടി​യ​പ്പോ​ൾ അ​തി​ന്റെ ഗു​ണം നേ​ടി​യ​ത് ഇ​ട​തു​പ​ക്ഷ​വും ബി.​ജെ.​പി​യു​മാ​ണ്. അ​കേ​ത്ത​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണം പി​ടി​ച്ച​തും ഈ ​മ​ണ്ഡ​ല​ത്തി​ൽ ബി.​ജെ.​പി​യു​ടെ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ന്നു. മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ പേ​ഴ്സ​ന​ൽ അ​സി​സ്റ്റ​ന്റാ​യി​രു​ന്ന സു​രേ​ഷി​നെ മ​ല​മ്പു​ഴ മ​ണ്ഡ​ല​ത്തി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​പ്പി​ക്കാ​നു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ നീ​ക്കം ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും ബി.​ജെ.​പി വി​ല​യി​രു​ത്തു​ന്നു.

2016ൽ ​ശോ​ഭ സു​രേ​ന്ദ്ര​ന്‍റെ വ​ര​വോ​ടെ​യാ​ണ് അ​തു​വ​രെ പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്ന ബി.​ജെ.​പി ര​ണ്ടാ​മ​ത് എ​ത്തി​യ​ത്. 2021ൽ ​ദേ​ശീ​യ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച മ​ണ്ഡ​ല​ത്തി​ൽ ഷാ​ഫി പ​റ​മ്പി​ൽ 54076ഉം ​മെ​ട്രോ​മാ​ൻ ഇ. ​ശ്രീ​ധ​ര​ൻ 50220ഉം ​സി.​പി.​എ​മ്മി​ലെ പ്ര​മോ​ദ് 36433ഉം ​വോ​ട്ട് ക​ര​സ്ഥ​മാ​ക്കി. 2024 പാ​ർ​ല​മെൻറ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഷാ​ഫി പ​റ​മ്പി​ൽ വ​ട​ക​ര എം.​പി ആ​യി എം.​എ​ൽ.​എ സ്ഥാ​നം രാ​ജി​വ​ച്ച​തി​നെ തു​ട​ർ​ന്നു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്രി​സി​ലെ രാ​ഹു​ൽ മാ​ങ്കു​ട്ടം 58389ഉം ​ബി.​ജെ.​പി​യി​ലെ സി. ​കൃ​ഷ്ണ​കു​മാ​ർ 39549ഉം ​എ​ൽ.​ഡി.​എ​ഫി​ലെ പി. ​സ​രി​ൻ 37293ഉം ​വോ​ട്ട് നേ​ടി. ലൈം​ഗി​ക പീ​ഡ​ന​കേ​സി​നെ തു​ട​ർ​ന്ന് പാ​ർ​ട്ടി ന​ട​പ​ടി നേ​രി​ട്ട് രാ​ഹു​ൽ മാ​ങ്കു​ട്ട​ത്തി​ൽ മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യം ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​ക്കാ​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് ബി.​ജെ.​പി നേ​തൃ​ത്വം.

Show Full Article
TAGS:BJP CANDIDATES Palakkad Kerala 
News Summary - Shobha from Palakkad and Krishnakumar from Malampuzha may become BJP candidates
Next Story