കലോത്സവ ദൃശ്യാവിഷ്കാര വിവാദം മോദിയാണോ അന്വേഷിക്കേണ്ടത് -കെ. മുരളീധരന്‍
text_fieldsകോഴിക്കോട് നടന്ന കലോത്സവ ദ്യശ്യാവിഷ്കാര വിവാദം മോദിയാണോ അന്വേഷിക്കേണ്ടതെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. സംസ്ഥാന സർക്കാർ നടത്തിയ പരിപാടിയാണ് കലോത്സവം. പരിപാടിയിൽ വിദ്യാഭ്യാസ മന്ത്രി മുഴുവൻ സമയവും അവിടെയുണ്ടായിരുന്നു. ചെയർമാൻ കോഴിക്കോട് ജില്ലക്കാരൻ കൂടിയായ മുഹമ്മദ് റിയാസും അവിടെയുണ്ടായിരുന്നു. ഇരുവരും അറിയാതെ എങ്ങനെയാണ് ആ സ്വാഗത ഗാനം വന്നത്.
സംസ്ഥാന സർക്കാർ നടത്തിയ കലോത്സവത്തെ കുറിച്ച് അന്വേഷിക്കേണ്ടത് മോദിയാണോ. അതുകൊണ്ട് തന്നെ ഇതിന്റെ ധാർമിക ഉത്തരവാദിത്തം സർക്കാരിനും മുഖ്യമന്ത്രിയായ പിണറായി വിജയനുമുണ്ട്. അദ്ദേഹം ഈ നാട്ടിലെ ന്യൂനപക്ഷ വിഭാഗത്തോട് മാപ്പ് പറയണമെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ സ്വാഗത ഗാനവുമായി ബന്ധപ്പെട്ട വിവാദത്തിൽ അന്വേഷണം വേണമെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. മുസ്‌ലിം വേഷധാരിയെ തീവ്രവാദിയായി ചിത്രീകരിച്ചത് ഏറെ വിവാദമായിരുന്നു. വിഷയം ഗൗരവത്തോടെ കാണുന്നുവെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.