Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅണികൾ അകത്ത്, നേതാക്കൾ...

അണികൾ അകത്ത്, നേതാക്കൾ പുറത്ത്; സി.പി.എമ്മിന് ആശ്വാസവും ആശങ്കയും, കേസിന്റെ നാൾവഴി ഇങ്ങനെ...

text_fields
bookmark_border
https://www.madhyamam.com/tags/ariyil-shukkoor
cancel
camera_alt

അരിയിൽ ഷുക്കൂർ

ക​ണ്ണൂ​ർ: അ​രി​യി​ൽ ഷു​ക്കൂ​ർ വ​ധ​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​രെ​ല്ലാം സി.​പി.​എം പ്ര​വ​ർ​ത്ത​ക​രോ അ​നു​ഭാ​വി​ക​ളോ ആ​ണെ​ങ്കി​ലും നേ​താ​ക്ക​ളെ വെ​റു​തെ വി​ട്ട​തി​ൽ പാ​ർ​ട്ടി​ക്ക് ആ​ശ്വാ​സം. നേ​തൃ​ത്വം ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യാ​ണ് എ​ല്ലാ രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളും ന​ട​ത്തു​ന്ന​തെ​ന്ന ആ​രോ​പ​ണ​ത്തി​ൽ​നി​ന്നു​ള്ള പി​ടി​വ​ള്ളി​യാ​യി നേ​താ​ക്ക​ളെ കു​റ്റ​മു​ക്ത​മാ​ക്കി​യ വി​ധി.

അ​തേ​സ​മ​യം, ക​ണ്ണ​പു​ര​ത്തെ​യും സ​മീ​പ​ത്തെ​യും സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​രും ഡി.​വൈ.​എ​ഫ്.​ഐ ഭാ​ര​വാ​ഹി​ക​ളും ജ​യി​ലി​ൽ പോ​കു​ന്ന​ത് പാ​ർ​ട്ടി​ക്ക് ത​ല​വേ​ദ​ന​യാ​കും.

സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി. ​ജ​യ​രാ​ജ​ൻ 32ഉം ​സം​സ്ഥാ​ന സ​മി​തി​യം​ഗം ടി.​വി. രാ​ജേ​ഷ് 33ഉം ​പ്ര​തി​ക​ളാ​യാ​ണ് സി.​ബി.​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. കൊ​ല​പാ​ത​ക കേ​സി​ൽ ഇ​രു​വ​രും ശി​ക്ഷി​ക്ക​പ്പെ​ട്ടാ​ൽ പാ​ർ​ട്ടി​ക്കു​ണ്ടാ​കു​മാ​യി​രു​ന്ന ക്ഷീ​ണം ചി​ല്ല​റ​യ​ല്ല.

ആ ​നി​ല​ക്ക് നേ​തൃ​ത്വ​ത്തി​ന് വ​ലി​യ ആ​ശ്വാ​സ​മാ​യി വി​ധി. 19ാം പ്ര​തി​യും സി.​പി.​എം സം​സ്ഥാ​ന സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്റെ മ​ക​നു​മാ​യ ശ്യാം​ജി​ത്തി​നെ വെ​റു​തെ വി​ട്ട​തി​ലും ആ​ശ്വാ​സം ചെ​റു​ത​ല്ല.

2012 ആ​ഗ​സ്റ്റ് ഒ​ന്നി​നാ​ണ് സി.​പി.​എം ക​ണ്ണൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പി. ​ജ​യ​രാ​ജ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​ന്ന് ക​ണ്ണൂ​രി​ൽ വ്യാ​പ​ക അ​ക്ര​മ​ങ്ങ​ളു​ണ്ടാ​യി.

പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ വ​രെ ആ​ക്ര​മി​ക്ക​പ്പെ​ട്ടു. ക​ണ്ണൂ​രി​ൽ ന​ട​ന്ന ഏ​റ്റ​വും വ​ലി​യ ​അ​ക്ര​മ​സം​ഭ​വ​മാ​യി​രു​ന്നു അ​ത്. 2019 ഫെ​ബ്രു​വ​രി 11നാ​ണ് പി. ​ജ​യ​രാ​ജ​നും ടി.​വി. രാ​ജേ​ഷി​നു​മെ​തി​രെ കൊ​ല​പാ​ത​ക ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം ചു​മ​ത്തി സി.​ബി.​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ 315-ാം ന​മ്പ​ർ മു​റി​യി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​തെ​ന്നാ​ണ് സി.​ബി.​ഐ​യു​ടെ പ്ര​ധാ​ന ക​ണ്ടെ​ത്ത​ൽ. കു​റ്റ​പ​ത്ര​ത്തി​ലെ ഈ ​വാ​ദ​മാ​ണ് കോ​ട​തി ത​ള്ളി​യ​ത്.

ആ​ശു​പ​ത്രി​യി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​​യ​തി​ന് സാ​ക്ഷി​ക​ളാ​യ മു​ഹ​മ്മ​ദ് സാ​ബി​റും പി.​പി. അ​ബു​വും കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ത്ത​തും ഇ​രു​വ​ർ​ക്കും അ​നു​കൂ​ല​മാ​യി. ഇ​തേ​ചൊ​ല്ലി വ​ലി​യ വി​വാ​ദ​വും അ​ന്നു​ണ്ടാ​യി. ഭീ​ഷ​ണി കാ​ര​ണ​മാ​ണ് ഇ​വ​ർ ഹാ​ജ​രാ​കാ​ത്ത​തെ​ന്നാ​ണ് ഷു​ക്കൂ​റി​ന്റെ സ​ഹോ​ദ​ര​ൻ ദാ​വൂ​ദ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്.

കേസിന്റെ നാൾവഴി

2012 ഫെ​ബ്രു​വ​രി 20: അ​രി​യി​ൽ അ​ബ്ദു​ൽ ഷു​ക്കൂ​ർ കൊ​ല്ല​പ്പെ​ട്ടു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സ​ക്ക​രി​യ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു.

മാ​ർ​ച്ച് 22: എം.​വി. ഗോ​വി​ന്ദ​ന്റെ മ​ക​ൻ ശ്യാം​ജി​ത്ത്, ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​നും സി.​പി.​എം ഏ​രി​യ ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്ന വാ​ടി ര​വി​യു​ടെ മ​ക​ൻ ബി​ജു​മോ​ൻ എ​ന്നി​വ​ര​ട​ക്കം 18 പേ​രെ ഉ​ൾ​പ്പെ​ടു​ത്തി ആ​ദ്യ പ്ര​തി​പ്പ​ട്ടി​ക കോ​ട​തി​യി​ൽ.

മാ​ർ​ച്ച് 29: 12-ാം പ്ര​തി ബി​ജു​മോ​ൻ ഉ​ൾ​പ്പെ​ടെ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ ക​ണ്ണൂ​ർ ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി.

മേ​യ് 25: പ​ത്താം പ്ര​തി അ​ജി​ത് കു​മാ​റി​ന് ഹൈ​കോ​ട​തി ജാ​മ്യം.

മേ​യ് 26: ഗൂ​ഢാ​ലോ​ച​ന​യി​ൽ പ്ര​ധാ​ന പ​ങ്കു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ആ​രോ​പി​ച്ച അ​രി​യി​ൽ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി യു.​വി. വേ​ണു അ​റ​സ്റ്റി​ൽ.

മേ​യ് 27: ഡി.​വൈ.​എ​ഫ്.​ഐ പാ​പ്പി​നി​ശ്ശേ​രി ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ര​ണ്ടാം പ്ര​തി ഗ​ണേ​ശ​ൻ, ക​ണ്ണ​പു​രം മു​തു​വാ​നി യൂ​നി​റ്റ് സെ​ക്ര​ട്ട​റി എ​ട്ടാം പ്ര​തി ല​തീ​ഷ് എ​ന്നി​വ​ർ അ​റ​സ്റ്റി​ൽ.

ജൂ​ൺ 2: ഷു​ക്കൂ​റി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ക​ത്തി 16-ാം പ്ര​തി സ​ജി​ത്തി​ന്റെ ബൈ​ക്കി​ന്റെ ടൂ​ൾ ബോ​ക്സി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു. സി.​പി.​എം ക​ണ്ണ​പു​രം ടൗ​ൺ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഒ​ന്നാം പ്ര​തി കെ.​വി. സു​മേ​ഷാ​ണ് ക​ത്തി സ​ജി​ത്തി​ന് കൈ​മാ​റി​യ​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.

ജൂ​ൺ 8: സ​ക്ക​രി​യ​യെ ആ​ക്ര​മി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ആ​യു​ധം കീ​ഴ​റ​ക്ക​ടു​ത്ത് ചേ​ര​യി​ലെ കു​റ്റി​ക്കാ​ട്ടി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു.

ജൂ​ൺ 9: ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ പി. ​ജ​യ​രാ​ജ​നും ടി.​വി. രാ​ജേ​ഷി​നും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്റെ നോ​ട്ടീ​സ്.

ജൂ​ൺ 12: പി. ​ജ​യ​രാ​ജ​നെ ഗ​സ്റ്റ് ഹൗ​സി​ൽ ചോ​ദ്യം ചെ​യ്തു.

ജൂ​ൺ 14: ത​ളി​പ്പ​റ​മ്പ് ഏ​രി​യ സെ​ക്ര​ട്ട​റി പി. ​വാ​സു​ദേ​വ​നെ​യും ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ മു​ൻ വൈ​സ് ചെ​യ​ർ​മാ​ൻ കോ​മോ​ത്ത് മു​ര​ളീ​ധ​ര​നെ​യും ചോ​ദ്യം ചെ​യ്തു.

ജൂ​ൺ 22: കേ​സി​ൽ കൂ​ടു​ത​ൽ പേ​രെ ഉ​ൾ​പ്പെ​ടു​ത്തി കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു.

ജൂ​ലൈ 5: സി.​പി.​എം മൊ​റാ​ഴ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം എ.​വി. ബാ​ബു അ​റ​സ്റ്റി​ൽ.

ജൂ​ലൈ 9: പി. ​ജ​യ​രാ​ജ​നെ ക​ണ്ണൂ​ർ ഗ​സ്റ്റ് ഹൗ​സി​ൽ വീ​ണ്ടും ചോ​ദ്യം ചെ​യ്തു.

ജൂ​ലൈ 29: ടി.​വി. രാ​ജേ​ഷ് എം.​എ​ൽ.​എ​യെ ചോ​ദ്യം ചെ​യ്തു.

ആ​ഗ​സ്റ്റ് 1: പി. ​ജ​യ​രാ​ജ​നെ അ​റ​സ്റ്റ് ചെ​യ്തു. അ​റ​സ്റ്റി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ണ്ണൂ​രി​ൽ വ്യാ​പ​ക അ​ക്ര​മം

ആ​ഗ​സ്റ്റ് 7: പി. ​ജ​യ​രാ​ജ​ന്റെ ജാ​മ്യാ​പേ​ക്ഷ​യും ടി.​വി. രാ​ജേ​ഷി​ന്റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യും ഹൈ​കോ​ട​തി ത​ള്ളി. തു​ട​ർ​ന്ന് രാ​ജേ​ഷ് എം.​എ​ൽ.​എ ക​ണ്ണൂ​ർ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി.

ആ​ഗ​സ്റ്റ് 27: പി. ​ജ​യ​രാ​ജ​ന് ഹൈ​കോ​ട​തി ജാ​മ്യം.

ഒ​ക്ടോ​ബ​ർ 7: കേ​സി​ലെ 20-ാം പ്ര​തി മൊ​റാ​ഴ സെ​ൻ​ട്ര​ൽ നോ​ർ​ത്ത് കു​മ്മ​ന​ങ്ങാ​ട്ടെ അ​ച്ചാ​ലി സ​രീ​ഷ്, ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ കു​ളി​മു​റി​യി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്തു.

2013 ഡി​സം​ബ​ർ 10: ഷു​ക്കൂ​റി​ന്റെ മാ​താ​വി​ന്റെ ആ​വ​ശ്യ​പ്ര​കാ​രം ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​ർ കേ​സ് സി.​ബി.​ഐ​ക്ക് കൈ​മാ​റാ​ൻ ഉ​ത്ത​ര​വി​ട്ടു. എ​ന്നാ​ൽ, സി.​ബി.​ഐ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ല.

2013 ഡി​സം​ബ​ർ: സി.​ബി.​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഷു​ക്കൂ​റി​ന്റെ മാ​താ​വ് ഹൈ​കോ​ട​തി​യി​ൽ.

2016 ഫെ​ബ്രു​വ​രി 8: ഹൈ​കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് കെ​മാ​ൽ പാ​ഷ സി.​ബി.​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.

2016 മാ​ർ​ച്ച് 19: സി.​ബി.​ഐ അ​ന്വേ​ഷ​ണ ഉ​ത്ത​ര​വി​നെ​തി​രെ പ്ര​തി​ക​ൾ അ​പ്പീ​ൽ സ​മ​ർ​പ്പി​ച്ചു.

2016 ഏ​പ്രി​ൽ 4: സി.​ബി.​ഐ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

2016 ജൂ​ൺ 27: സി.​ബി.​ഐ അ​ന്വേ​ഷ​ണ​ത്തി​നു​ള്ള സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​ന് ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് സ്റ്റേ.

2017: ​സി.​ബി.​ഐ അ​ന്വേ​ഷ​ണ സ്റ്റേ ​നീ​ങ്ങി. സിം​ഗി​ൾ ബെ​ഞ്ചി​ന്റെ ഉ​ത്ത​ര​വ് ഡി​വി​ഷ​ൻ ബെ​ഞ്ച് ശ​രി​വെ​ച്ചു. ഇ​തി​നെ​തി​രെ പ്ര​തി​ക​ളു​ടെ അ​പ്പീ​ലി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് സ്റ്റേ ​ല​ഭി​ച്ചി​ല്ല

2019 ഫെ​ബ്രു​വ​രി 11: പി. ​ജ​യ​രാ​ജ​നും ടി.​വി. രാ​ജേ​ഷി​നു​മെ​തി​രെ കൊ​ല​പാ​ത​ക ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം ചു​മ​ത്തി സി.​ബി.​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.

2020: കേ​സി​ന്റെ വി​ചാ​ര​ണ കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക സി.​ബി.​ഐ കോ​ട​തി​യി​ലേ​ക്ക് മാ​റ്റി.

2024 സെ​പ്റ്റം​ബ​ർ 19: പ്ര​തി​പ്പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് പി. ​ജ​യ​രാ​ജ​നും ടി.​വി. രാ​ജേ​ഷും സ​മ​ർ​പ്പി​ച്ച ഹ​ര​ജി കോ​ട​തി ത​ള്ളി.

2024 ഒ​ക്ടോ​ബ​ർ 18: പ്ര​തി​ക​ൾ​ക്കെ​തി​രെ കോ​ട​തി കു​റ്റം ചു​മ​ത്തി. ഇ​തോ​ടെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ​ക്ക് വ​ഴി​തു​റ​ന്നു.

2025: മേ​യ് 5: എ​റ​ണാ​കു​ള​ത്തെ പ്ര​ത്യേ​ക സി.​ബി.​ഐ കോ​ട​തി​യി​ൽ വി​ചാ​ര​ണ ആ​രം​ഭി​ച്ചു.

2026 ന​വം​ബ​ർ 19: അ​രി​യി​ൽ ഷു​ക്കൂ​ർ വ​ധ​ക്കേ​സി​ൽ കോ​ട​തി വി​ധി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Ariyil Shukkoor Murder CPM leaders workers 
Next Story