Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷുക്കൂർ വധം:...

ഷുക്കൂർ വധം: കൊലയാളികളിൽ നാലുപേർ ബാങ്ക് ജീവനക്കാർ, മോട്ടിവേഷൻ സ്പീക്കറും ഫയർഫോഴ്സ് ഉദ്യോഗസ്ഥനും കുറ്റവാളികൾ

text_fields
bookmark_border
ariyil shukoor murder case
cancel
camera_alt

ഷുക്കൂർ വധക്കേസ് പ്രതികൾ

കൊച്ചി: എം.എസ്.എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിനെ പരസ്യവിചാരണ നടത്തി കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 13 പ്രതികൾക്കുള്ള ശിക്ഷ ഇന്ന് ഉച്ചക്ക് മൂന്നുമണിക്ക് എറണാകുളത്തെ സി.ബി.ഐ പ്രത്യേക കോടതി വിധിക്കും. കൊലക്കേസിൽ കുറ്റവാളികളായി കോടതി കണ്ടെത്തിയതിൽ ഒന്നാംപ്രതിയടക്കം നാലുപേർ സി.പി.എം നിയന്ത്രണത്തിലുള്ള കണ്ണപുരം സര്‍വിസ് സഹകരണ ബാങ്ക് ജീവനക്കാരാണ്.


മറ്റൊരാൾ ഫയർഫോഴ്സിൽനിന്ന് വിരമിച്ചയാളും വേറൊരു പ്രതി പാപ്പിനിശ്ശേരി ഹയര്‍സെക്കന്ററി സ്‌കൂള്‍ റിട്ട. പ്യൂണും ആണ്. ഓട്ടോ ഡ്രൈവർ, മോട്ടിവേഷൻ സ്പീക്കർ, ചെത്തുതൊഴിലാളി, പഞ്ചായത്ത് അംഗം എന്നിവരെയും കോടതി കുറ്റക്കാരായി വിധിച്ചു. കെ.വി. സുമേഷ് (41), പവിത്രൻ പോരയിൽ (61), മൈന ദിനേശൻ (53), ഷിജിൻ മോഹൻ (35) എന്നിവരാണ് കണ്ണപുരം സര്‍വിസ് സഹകരണ ബാങ്ക് ജീവനക്കാർ. ബിജു മോൻ മോട്ടിവേഷൻ സ്പീക്കറും വി.വി. മോഹനൻ വിരമിച്ച സ്കൂൾ പ്യൂണുമാണ്.

കേസിൽ 32ാം പ്രതിയായ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജന്‍, 33ാം പ്രതി ടി.വി. രാജേഷ്, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകന്‍ ശ്യാംജിത്ത് എന്നിവരടക്കം 18 പ്രതികളെ വെറുതെ വിട്ടു. ഒന്നര പതിറ്റാണ്ടോളം നീണ്ട നിയമ യുദ്ധത്തിനൊടുവിലാണ് എറണാകുളത്തെ സി.ബി.ഐ പ്രത്യേക കോടതി വിധി പറഞ്ഞത്.

ഇവർ കുറ്റക്കാർ:

1.കെ.വി സുമേഷ് 41 (കണ്ണപുരം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍) കിഴക്കേ വളപ്പില്‍ ഹൗസ് പൂമാലക്കാവ്- ചെറുകുന്ന്

2-അനൂപ് (46) ,കണ്ണ്യാരത്ത് വളപ്പില്‍,എടക്കേപ്പുറം,കണ്ണപുരം

3-പവിത്രന്‍ പോരയില്‍ (61) (കണ്ണപുരം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍), കുഞ്ഞപ്പ,പോരയില്‍ ഹൗസ്, കീഴറ,കണ്ണപുരം

4-മനോഹരന്‍ പി,വി(49) ഓട്ടോഡ്രൈവര്‍, പാലങ്ങോട്ട് വളപ്പില്‍,വള്ളുവന്‍ കടവ്,കീഴറ

5-മൈന ദിനേശന്‍(53), (കണ്ണപുരം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍). നടുവിലെ പുരയില്‍,വള്ളുവന്‍ കടവ്,കീഴറ.

6-ബിജു മോന്‍(46), മോട്ടിവേഷന്‍ സ്പീക്കര്‍,സിഎച്ച് നഗര്‍, മോറാഴ

7-ഇ.പി രാധാകൃഷ്ണന്‍(52), ചെത്തുതൊഴിലാളി, ഇതിയന്‍പോള ഹൗസ്, വള്ളുവന്‍കടവ്,കീഴറ.

8-ഷിജിന്‍ മോഹന്‍(35),കണ്ണപുരം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍, നടുവിലെപുരയില്‍,വള്ളുവന്‍ കടവ്,കീഴറ.

9-സജിത്ത്-46 എടക്കേപുറം കണ്ണപുരം

10-വി.വി മോഹനന്‍(61) റിട്ട.പ്യൂണ്‍ പാപ്പിനിശ്ശേരി ഹയര്‍സെക്കന്ററി സ്‌കൂള്‍, നടുവിലെ പുരയില്‍, വള്ളുവന്‍കടവ്,കീഴറ

11 പുരുഷോത്തമന്‍ എം.വി(57) മേലോത്ത് വളപ്പില്‍, ചേര, കീഴറ.

12, പി.കെ അജിത്ത് കുമാര്‍(58) റിട്ട.ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍. കണ്ടോത്ത് പണ്ണേരി, കീഴറ.

13-പി.പി സുരേശന്‍(54) പട്ടുവം ഗ്രാമ പഞ്ചായത്ത് അംഗം, ഇടമുട്ട്,പട്ടുവം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Shukoor murder Ariyil Shukoor CPM political murder 
News Summary - Shukoor murder: Four of the killers are bank employees; motivational speaker and Fire Force officer also among convicts
Next Story